ആമസോണില്‍ ദീപാവലിക്ക് ഓഫര്‍ ചാകര, 6,000 ഓഫറുകള്‍!!

Subscribe to Oneindia Malayalam

ഓണ്‍ലൈന്‍ കമ്പനികള്‍ മത്സരിച്ച് നവരാത്രി, ദീപാവലി ഓഫറുകള്‍ നല്‍കുന്നു. ഉത്സവ സീസണ്‍ ആയതോടെ ഓഫര്‍ മാമങ്കം തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും പേടിഎമ്മും മത്സരിച്ച് ഓഫര്‍ മേളയുമായി രംഗത്തുണ്ട്. ഇവര്‍ക്കു പുറമേ ഇബേ, ഗോയ്ബിബോ, ജബോങ്ങ്, മിന്ത്ര എന്നീ കമ്പനികളെല്ലാം ഉത്സവ സീസണില്‍ മികച്ച് ഓഫര്‍ നല്‍കുന്നുണ്ട്.

ആമസോണിന്റെ ദീപാവലി സെയിലിനോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാം.

ഫെസ്റ്റീവ് സെയില്‍

ഫെസ്റ്റീവ് സെയില്‍

ഉത്സവ സീസണില്‍ ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയില്‍ എന്ന പേരിലാണ് ആമസോണ്‍ ഓഫര്‍ മേള നടത്തുക. സെപ്റ്റംബര്‍ 21 മുതല്‍ 24 വരെയാണ് ആമസോണിന്റെ ദീപാവലി, നവരാത്രി ഓഫര്‍ മേള.

ഓഫര്‍

ഓഫര്‍

4 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 500 ഓളം ഉത്പന്നങ്ങള്‍ ഓഫര്‍ നിരക്കില്‍ വില്‍പനക്കുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ തന്നെ ഓഫര്‍ ലഭ്യമാകും.

മൊബൈല്‍ ഫോണുകള്‍

മൊബൈല്‍ ഫോണുകള്‍

ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്കു മാത്രം 500 ഓളം ഓഫറുകളുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 2,500 ഓളം ഓഫറുകളും ഗൃഹോപകരണങ്ങള്‍ക്ക് 10,000 ഓഫറുകളുമുണ്ട്. ഫാഷന്‍ ഉത്പന്നങ്ങള്‍ക്കുമുണ്ട് ഉഗ്രന്‍ ഓഫറുകള്‍.

മൊബൈല്‍ ഫോണുകള്‍

മൊബൈല്‍ ഫോണുകള്‍

ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്കു മാത്രം 500 ഓളം ഓഫറുകളുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 2,500 ഓളം ഓഫറുകളും ഗൃഹോപകരണങ്ങള്‍ക്ക് 10,000 ഓഫറുകളുമുണ്ട്. ഫാഷന്‍ ഉത്പന്നങ്ങള്‍ക്കുമുണ്ട് ഉഗ്രന്‍ ഓഫറുകള്‍.

40 ശതമാനം

40 ശതമാനം

ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ സാംസങ്ങ്, വണ്‍ പ്ലസ്, ലെനോവോ, എല്‍ജി, തുടങ്ങിയ ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ടാകും. ആമസോണ്‍ ബേസിക് ഉത്പന്നങ്ങള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും 60 ശതമാനം വരെയും വിലക്കുറവുണ്ടാകും.

ലാപ്‌ടോപ്പ്, ടെലിവിഷന്‍

ലാപ്‌ടോപ്പ്, ടെലിവിഷന്‍

ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയിലില്‍ ലാപ്‌ടോപ്പുകള്‍ക്ക് 20 ശതമാനം ഓഫറും ടെലിവിഷന്‍ സെറ്റുകള്‍ക്ക് 40 ശതമാനം ഓഫറും ഉണ്ട്. പ്രിന്ററുകള്‍ക്കും നെറ്റ്‌വര്‍ക്കിങ്ങ് ഡിവൈസുകള്‍ക്കും 35 ശതമാനവും ഓഫര്‍ ഉണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Amazon Great Indian Festival Sale Dates Announced; 500 Offers & Up to 40 Percent Discount on Mobile Phones

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്