കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗസംരക്ഷണത്തിന് ഫണ്ടും പദ്ധതികളും വേണം: ബജറ്റിന് നിര്‍ദേശവുമായി സംഘടന, ജനനനിയന്ത്രണവും!

Google Oneindia Malayalam News

ദില്ലി: കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ സംഘടന. മൃഗങ്ങളുടെ സംരക്ഷണത്തിനും ഗോശാലകള്‍ പരിപാലിക്കാനും ഫണ്ട് അനുവദിക്കാനുമാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം. ഇതിന് പുറമേ കന്നുകാലികള്‍ക്കുള്ള മേച്ചില്‍ കേന്ദ്രങ്ങളുടെ പരിപാലനത്തിന് ഫണ്ട് അനുവദിക്കാനുള്ള നിര്‍ദേശവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.

തെരുവിലെ മൃഗങ്ങളുടെ പരിപാലനത്തിന് വേണ്ടി അനുവദിക്കുന്ന ഫണ്ട് ഉയര്‍ത്താനുള്ള നിര്‍ദേശവും ഇത് അനിമല്‍ വെല്‍ഫെയര്‍ ബോര്‍‍ഡ് ഓഫ് എന്നിവ വഴി നടത്താനും സംഘടന നിര്‍ദേശിക്കുന്നു. പട്ടികള്‍ ഉല്‍പ്പെടെ തെരുവിലുള്ള മൃഗങ്ങളുടെ ജനനനിയന്ത്രണത്തിന് പ്രത്യേക പദ്ധതി അനുവദിക്കുന്നതിനൊപ്പം അറവുശാലകള്‍ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്താനും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ വര്‍ധ മെഹ്രോത്ര ആവശ്യപ്പെടുന്നു.

beef-

മൃഗങ്ങളുടെ ക്ഷേമ ബോര്‍‍ഡ് ആരംഭിക്കുന്നതിനൊപ്പം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംഘടന നിര്‍ദേശിക്കുന്നു. രാജ്യത്ത് 4000 ഓളം ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയില്‍ കുറച്ച് മാത്രമാണ് നേരായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിന് പുറമേ വൃത്തിഹീനമായ പരിതസ്ഥിതിയില്‍ വളരുന്നതിനാല്‍ രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയും മൃഗങ്ങളുടെ ആധിക്യവുമാണ് ഗോശാലകളെ ബാധിച്ചിട്ടുള്ള പ്രധാന പ്രശ്നമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

English summary
With the Union budget just days away, an animal rights body has asked the government to allocate funds for host of animal issues including for maintenance of gaushalas and development of grazing land.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X