കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി:എടിഎം,പണം പിന്‍വലിക്കല്‍,ഇഎംഐ..സകലതിനേയും ബാധിക്കും

ചെറു ബാങ്കുകളെയും ബാധിക്കും

  • By Anoopa
Google Oneindia Malayalam News

ദില്ലി: ജിഎസ്ടി എന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പ് പണമിടപാടുകളെയും കാര്യമായി ബാധിക്കും. ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ അഥവാ എടിഎം മെഷീന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. എടിഎം മെഷീനെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എടിഎം മെഷീന്റെ വില വര്‍ദ്ധിക്കുന്നത് രാജ്യത്തെ ചെറുകിട ബാങ്കുകളേയും പുതിയതായി ലൈസന്‍സ് ലഭിച്ച ഫൈനാന്‍സ് ബാങ്കുകളെയും ബാധിക്കും. ഈ വിഷയം ജിഎസ്ടി കൗണ്‍സിലിന്റെയും റെവന്യൂ സെക്രട്ടറിയുടേയും ധനകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി.

എടിഎം മെഷീനുകള്‍ മാത്രമല്ല, നിശ്ചിത പരിധിക്കു ശേഷമുള്ള പണം പിന്‍വലിക്കലുകളും ജിഎസ്ടിയുടെ വരവോടെ കൂടുതല്‍ ചെലവേറിയതാകും. ബാങ്കിങ്ങ് ഫിനാന്‍സ് എന്നീ മേഖലകളെ 18 ശതമാനം ജിഎസ്ടി പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളും ഫീസുകളും വര്‍ദ്ധിക്കും.

gst

എന്നാല്‍ ഹോം ലോണ്‍, വ്യക്തിഗത ലോണ്‍, ഇഎംഐ എന്നിവയെ ജിഎസ്ടി പ്രതികൂലമായി ബാധിക്കില്ല. എന്നാല്‍ സേവന നികുതി 15 ശതമാനത്തില്‍ ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയരും. എസ്ബിടി സേവനങ്ങള്‍ക്ക് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ നിരക്ക് വര്‍ധിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

English summary
ATM Withdrawals, Loan EMIs After GST
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X