വീണ്ടും ലയനം...കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ചെറിയ ബാങ്കുകളെ ഏറ്റെടുക്കും

Subscribe to Oneindia Malayalam

ദില്ലി: എസ്ബിഐ-എസ്ബിടി ലയനത്തിനു പിന്നാലെ രണ്ടാം ഘട്ട ബാങ്ക് ലയന നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇത്തവണ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീതി ആയോഗിനോട് കേന്ദ്രം ആവശ്യപ്പെട്ടു.

താരതമ്യേന ചെറിയ ബാങ്കുകളായ യൂക്കോ ബാങ്ക്,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,ദേനാ ബാങ്ക്,വിജയ ബാങ്ക് എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് നീക്കം. ഈ വിഷയത്തില്‍ ബാങ്ക് അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ചകളാരംഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യം പിന്നീട് പരിഗണനയില്‍ വരും. പൊതുമേഖലാബാങ്കുകള്‍ക്കുള്ള കിട്ടാക്കടമാണ് ലയന തീരുമാനവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ ബാങ്കുകള്‍ക്ക് നിലവില്‍ ഏഴു ലക്ഷം കോടിയിലേറെ കിട്ടാക്കടമാണുള്ളത്. ഇതില്‍ ആറു ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകള്‍ക്കാണ്.

bank-of-baroda

എന്നാല്‍ ലയന തീരുമാനത്തെ ജീവനക്കാരുടെ സംഘടനകള്‍ പലതും എതിര്‍ത്തു. ലയനം ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുന്നതാണെന്നും അങ്ങനെ സംഭവിച്ചാല്‍ ഓരോ ബാങ്കിന്റെയും നയങ്ങളിലും പ്രവര്‍ത്തനരീതീകളിലും മാറ്റമുണ്ടാകുമെന്നും ഇത് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ ആരോപിച്ചു. ബാങ്കുകള്‍ക്കോ ഇടുപാടുകാര്‍ക്കോ ലയനം ഗുണം ചെയ്യില്ലെന്നും ലയനത്തെ എതിര്‍ക്കുന്നവര്‍ പറഞ്ഞു.

English summary
Bank of Baroda and Canara Bank may acquire smaller banks like Vijaya Bank, United Bank of India, Union Bank of India, Dena Bank and UCO Bank
Please Wait while comments are loading...