കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവരി 20 ന് ബാങ്ക് ഇടപാട് തീര്‍ത്തോളൂ, ഒരാഴ്ച ബാങ്കുകള്‍ അവധിയിലാണ്

  • By Meera Balan
Google Oneindia Malayalam News

മുംബൈ: നാഷണലൈസ്ഡ് ബാങ്കുകള്‍ ജനവരി 21 മുതല്‍ പണിമുടക്കുന്നു. ജനവരി 21 മുതല്‍ 24 വരെയാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. 21 മുതല്‍ 24 വരെയുള്ള പണിമുടക്ക് ദിനങ്ങള്‍ തീര്‍ന്നാല്‍ വരും ദിവസങ്ങള്‍ ശനിയും ഞായറുമാണ് അതിനാല്‍ തന്നെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നത് തിങ്കളാഴ്ചയാകും. ഒരാഴ്ചയാണ് രാജ്യത്തെ ദേശസാല്‍ക്കൃത ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. അതിനാല്‍ തന്നെ ബാങ്ക് ഇടപാടുകള്‍ ജനവരി 20 ന് മുന്‍പ് തീര്‍ക്കുന്നതാവും ഉചിതം.

ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരിനോട് വേതന വര്‍ധവന് ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്ക് നടത്താന്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് തീരുമാനിച്ചത്. പൂര്‍ണമായും ബാങ്ക് ജോലികള്‍ നിര്‍ത്തിവച്ച് കൊണ്ടാണ് ജനവരി 21 മുതല്‍ 24 വരെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.

Money Indian Rupee

തുടര്‍ന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് പതിനാറ് മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ജീവനക്കാര്‍ തീരുമാനിച്ചത്. എന്തായാലും വരുന്ന ഒരാഴ്ച രാജ്യത്തെ ദേശീയ ബാങ്കുകള്‍ പണിമുടക്ക് തുടങ്ങുകയാണ്. അതിന് മുന്‍പ് തന്നെ ബാങ്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറായിക്കോളൂ.

English summary
Bank employees' unions have decided to go on strike in January on multiple days to seek early resolution of their long-pending demand for a wage hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X