കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; ഉത്തരവാദി ബാങ്ക്

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതത് ബാങ്കുകള്‍ക്കായിരിക്കും പരിപൂര്‍ണ ഉത്തരവാദിത്തമെന്ന് റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ സുരക്ഷ ശക്തമാക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം ബാങ്കുകള്‍ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടി.

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ പണം നഷ്ടപ്പെടുന്നവര്‍ക്ക് ബാങ്കുകള്‍ തന്നെ പണം നല്‍കണം. പരാതി കിട്ടി ഏഴ് ദിവസത്തിനകം തന്നെ ഈ പണം നല്‍കിയിരിക്കണം. അതുകഴിഞ്ഞാല്‍ പണം നല്‍കുന്നതുവരെയുള്ള ഓരോദിവസവും 100 രൂപ വീതം ഇടപാട്കാരന് നല്‍കണം എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

Reserve Bank

നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംബന്ധിച്ച കേസുകളില്‍ തീരുമാനമാകാന്‍ ആഴ്ചകളെടുക്കുന്ന സാഹചര്യമാണ് ഉള്ളത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ പെരുകിയപ്പോള്‍ റിസര്‍വ് ബാങ്ക് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇലക്ട്രോണിക് ചിപ്പും രഹസ്യ പിന്‍ നമ്പറും അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. 2013 ജൂലായ് 1 ന് ഇക്കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തണം എന്നും പറഞ്ഞിരുന്നു.

നാളുകള്‍ ഇത്രയായിട്ടും ബാങ്കുകള്‍ ഒന്നും ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇനിയും സമയം അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടിയായാണ് ക്രെഡിറ്റ് കാര്‍ഡ് വഴി പണം നഷ്ടപ്പെട്ടവര്‍ക്ക് ഏഴ് ദിവസത്തിനകം അത് തിരിച്ചു നല്‍കണം എന്ന ഉത്തരവ്.

English summary
The Reserve Bank of India has refused to extend the deadline for upgrading security on credit card swipe machines and has ordered banks to compensate cardholders in seven days if any fraud occurs on non-compliant terminals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X