ജിഎസ്ടി റോക്ക്സ്: കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ... ഗുണങ്ങള്‍ വരുന്നു

  • By: Desk
Subscribe to Oneindia Malayalam

ഗുവാഹത്തി: ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷം നിര്‍ണായക പ്രഖ്യാപനങ്ങള്‍. ചോക്കളേറ്റ്, ഷേവിങ് ക്രീം, ടൂത്ത് പേസ്റ്റ്, ഷാംപൂ എന്നിവയ്ക്ക് വില കുറയും.

ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബ് ആയ 28 ശതമാനം സ്ലാബില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും നിര്‍ണായക തീരുമാനങ്ങള്‍ വന്നിട്ടുണ്ട്. 50 ഉത്പന്നങ്ങൾ മാത്രമാണ് പുതിയ തീരുമാന പ്രകാരം 28 ശതമാനം സ്ലാബില്‍ വരിക. നേരത്തെ 227 ഉത്പന്നങ്ങൾ ഈ സ്ലാബില്‍ വന്നിരുന്നു.

GST

കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ നികുതിയില്‍ ആണ് കാര്യമായ കുറവ് വന്നിട്ടുള്ളത്. ഇവയില്‍ ഏറെയും നേരത്തെ 28 ശതമാനം നികുതി സ്ലാബില്‍ ആയിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാന പ്രകാരം ഈ ഉത്പന്നങ്ങള്‍ 18 ശതമാനം നികുതി സ്ലാബില്‍ ആയിരിക്കും വരിക. പത്ത് ശതമാനം നികുതിയുടെ വ്യത്യാസം ആണ് ഒറ്റയടിക്ക് ഉണ്ടാവുക എന്നര്‍ത്ഥം.

English summary
Big announcements after GST council meet ; only 50 items on 28% GST slam now, from 228 items earlier.
Please Wait while comments are loading...