അംബാനി രണ്ടും കൽപ്പിച്ച് തന്നെ; 3 ലക്ഷം കോടിയുടെ നിക്ഷേപം നടത്തും, 3,00,000 തൊഴിലവസരങ്ങൾ, എവിടെ?
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ്. ഏഷ്യയിലെ തന്നെ സമ്പന്നരിൽ ഒരാളായ അംബാനിയുടെ കമ്പനി ഒന്നോ രണ്ടോ മേഖലകളിൽ പ്രവർത്തനം നടത്തുന്നവരല്ല. ഊർജ മേഖല, പെട്രോളിയം, ടെലികോം, റീട്ടെയിൽ എന്നിങ്ങനെ അംബാനിയുടെ കമ്പനി പ്രവർത്തനം നടത്താത്ത മേഖലകൾ ഇനി ബാക്കിയില്ലെന്ന് തന്നെ വേണം പറയാൻ.
എന്നാൽ നിലവിലെ സ്ഥിതി മാത്രമല്ല, ബിസിനസ് ഒന്നുകൂടി വ്യാപിപ്പിക്കാനാണ് കമ്പനി ഇപ്പോൾ ഒരുങ്ങുന്നത്. ഇതിനായി പലവിധ പ്രവർത്തനങ്ങൾ അംബാനി കുടുംബം നടത്തി വരുന്നുണ്ട്. ജിയോയുടെ മുന്നേറ്റവും റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തന വിപുലീകരണവും ഒക്കെ ഇത്തരത്തിൽ നടത്തിയ കാര്യങ്ങളായിരുന്നു.

എന്നാൽ ഇപ്പോഴിതാ റിലയൻസ് വലിയൊരു നിക്ഷേപത്തിന് കൂടി ഒരുങ്ങുകയാണ് റിലയൻസ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതൊരു ചെറിയ രീതിയിലുള്ള നിക്ഷേപം ആയിരിക്കില്ലെന്നും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. റിലയൻസിന്റെ പ്രധാന പ്രവർത്തന മേഖലകളിൽ ഊന്നിയാവും ഈ നിക്ഷേപം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) മഹാരാഷ്ട്ര സർക്കാരുമായി പുതിയ ധാരണാപത്രം ഒപ്പുവച്ചു. ഊർജം, റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി, ഹൈടെക് നിർമ്മാണം തുടങ്ങിയ പ്രധാന മേഖലകളിലായി 3.05 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിനാണ് റിലയൻസ് ഇതിലൂടെ ഒരുങ്ങുന്നത്. സുപ്രധാന നാഴികക്കല്ലായ നിക്ഷേപം മഹാരാഷ്ട്രയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് (ഡബ്ല്യുഇഎഫ്) പ്രസ്‌തുത ധാരണാപത്രം ഒപ്പുവച്ചത്. ചടങ്ങിൽ സംസാരിച്ച ആനന്ദ് അംബാനി കരാറിനെ കുറിച്ച് വളരെ അഭിമാനംത്തോടെയാണ് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രയുടെ നേതൃത്വത്തിൽ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇത് കരുത്ത് പകരുമെന്നാണ് ആനന്ദ് അംബാനി പറഞ്ഞത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ആനന്ദ് അംബാനി അഭിനന്ദിച്ചു. ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രവേശന കവാടമാക്കി മഹാരാഷ്ട്രയെ മാറ്റാനും സമീപഭാവിയിൽ അതിനെ ആദ്യത്തെ 1 ട്രില്യൺ ഡോളർ സംസ്ഥാന സമ്പദ്‌വ്യവസ്ഥയായി ഉയർത്താനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ ആനന്ദ് എടുത്തുപറഞ്ഞു.
അതേസമയം, ടാറ്റ ഗ്രൂപ്പിന്റെ 30,000 കോടി രൂപ, എസാർ റിന്യൂവബിൾസിന്റെ 8,000 കോടി രൂപ, പുനരുപയോഗ ഊർജത്തിൽ പവറിൻ ഉർജയുടെ 15,300 കോടി രൂപ എന്നിവയാണ് സംസ്ഥാനത്തെത്തിയ മറ്റ് പ്രധാന നിക്ഷേപങ്ങൾ. നിലവിൽ ഇന്ത്യയുടെ ഡാറ്റാ സെന്റർ ഹബ്ബായി ഉയർന്നുവരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. ഇവിടേക്കാണ് അംബാനി ഉൾപ്പെടെ ഇത്രയും വലിയ തുക നിക്ഷേപം നടത്തുന്നത്.












Click it and Unblock the Notifications