സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍!!

  • By: നിള
Subscribe to Oneindia Malayalam

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ ബിഎസ്എന്‍എല്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ആരംഭിച്ചു. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല,അടൂര്‍ എക്‌സ്‌ചേഞ്ചുകളിലും അടൂര്‍ ഉപഭോക്തൃ സേവന കേന്ദ്രത്തിലുമാണ് സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഇതു കൂടാതെ കടമ്പനാട്, കൊടുമണ്‍, ചാത്തങ്കരി, കോഴഞ്ചേരി, കൈപ്പട്ടൂര്‍, മലയാലപ്പുഴ, വടശ്ശേരിക്കര, കുമ്പനാട്, കുന്നന്താനം, തീയാടിക്കല്‍, വെണ്ണിക്കുളം, തുടങ്ങിയ ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ സാജു ജോര്‍ജ്ജ് അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

bsnl

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് അവരുടെ രഹസ്യ കോഡ് ഉപയോഗിച്ചായിരിക്കും ഇന്റര്‍നെറ്റ് ലഭിക്കുക. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 4 ജി പ്ലസ് സേവനത്തിലൂടെയും സൗജന്യ വൈഫൈ ലഭ്യമാകും.

ബിഎസ്എല്‍എല്‍ നമ്പറുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്തൃ സേവന കേന്ദ്രങ്ങളെയോ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഷോപ്പുകളെയോ സമീപിച്ചാല്‍ മതിയെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

English summary
BSNL begins wi-fi hot spots
Please Wait while comments are loading...