കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയെ മലര്‍ത്തിയടിക്കാന്‍ ബിഎസ്എന്‍എല്‍, ഓഫര്‍ ചാകര, രണ്ടും കല്‍പിച്ചു തന്നെ...

  • By Anoopa
Google Oneindia Malayalam News

ജിയോയെ മലര്‍ത്തിയടിക്കാന്‍ ടെലികോം കമ്പനികള്‍ അടവുകള്‍ പതിനെട്ടും പയറ്റുമ്പോള്‍ പുതുപുത്തന്‍ ഓഫറുകളുമായി ജിയോയെ മലര്‍ത്തിയടിക്കാന്‍ ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി രണ്ട് പുതിയ പ്ലാനുകളാണ് ബിഎസ്എല്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒടുവില്‍ ചൈനയും ഉത്തരകൊറിയയെ തള്ളിപ്പറഞ്ഞു, ആ പ്രതീക്ഷയും ഇല്ലാതായി... ഇനി...?

ജിയോയുടെ മുന്നേറ്റത്തിന് എങ്ങനെയെങ്കിലും തടയിടുകയാണ് ലക്ഷ്യം. പുതിയതായി അവതരിപ്പിച്ച രണ്ട് പ്ലാനുകള്‍ 249 ന്റെയും 429ന്റെയും ആണ്. എന്തൊക്കെയാണ് ഈ രണ്ടു പ്ലാനുകളുടെയും പ്രത്യേകതകള്‍. അവ ജിയോയുടെ പ്ലാനുകളില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു..? കൂടുതല്‍ അറിയാം...

പുത്തന്‍ പ്ലാനുകള്‍

പുത്തന്‍ പ്ലാനുകള്‍

പുതിയതായി അവതരിപ്പിച്ച 249ന്റെയും 429ന്റെയും പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. 28 ദിവസത്തേക്കാണ് 249 ന്റെ പ്ലാന്‍. 429ന്റെ പ്ലാന്‍ 90 ദിവസത്തേക്കും.

249 ന്റെ പ്ലാന്‍

249 ന്റെ പ്ലാന്‍

249 രൂപയുടെ പ്ലാനില്‍ ദിവസം 1 ജിബി ഡാറ്റയും പരിധിയില്ലാതെ കോള്‍ സൗകര്യവും ലഭിക്കും. എന്നാല്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്കാണ് കോള്‍ അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ ഉണ്ടാകുക. 8 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.

 429ന്റെ പ്ലാന്‍

429ന്റെ പ്ലാന്‍

429ന്റെ പ്ലാനും പ്ലീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ്. 90 ദിവസമാണ് വാലിഡിറ്റി. പ്ലാന്‍ ആക്ടിവേറ്റ് ആയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ദിവസം 1 ജിബി നിരക്കില്‍ ഡാറ്റയും ലഭിക്കും. 90 ദിവമാണ് കാലാവധി.

15 രൂപ

15 രൂപ

15 രൂപയുടെ ഓഫറിലും ആനുകൂല്യങ്ങള്‍ 8 രൂപയുടെ ഓഫറിന് സമാനമാണ്. മിനിറ്റില്‍ 15 പൈസ നിരക്കില്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് ലോക്കല്‍/ എസ്റ്റിഡി കോളുകളും മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 35 പൈസ നിരക്കില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം. ?എന്നാല്‍ ഓഫര്‍ കാലാവധി 90 ദിവസമാണ്.

8 രൂപയുടെ ഓഫര്‍

8 രൂപയുടെ ഓഫര്‍

എട്ട് രൂപയുടെ റീചാര്‍ജ്ജിന് ഒരു മാസത്തെ വാലിഡിറ്റിയാണ് ഉണ്ടാകുക. മിനിറ്റില്‍ 15 പൈസ നിരക്കില്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 35 പൈസ നിരക്കിലും ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം.

ബിഎസ്എന്‍എല്‍ 5ജി

ബിഎസ്എന്‍എല്‍ 5ജി

ഇന്ത്യയില്‍ ബിഎസ്എന്‍ 5ജി എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ബിഎസ്എന്‍എല്‍ 5ജി എന്ന സ്വപ്നം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു നെറ്റ്വര്‍ക്കുകളുടെ വേഗതയോട് ബിഎസ്എന്‍എല്‍ 5ജിക്ക് കിടപിടിക്കാനാകുമോ എന്നാണ് ഇനിയറിയേണ്ടത്.

English summary
BSNL Rs 249 and Rs 429 plans launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X