ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ 'ചൗക്ക' ഓഫര്‍!!!!ഒരു ദിവസം 4 ജിബി!!!

Subscribe to Oneindia Malayalam

മുംബൈ: നാളിതു വരെ നല്‍കിയതില്‍ വെച്ച് ഏറ്റവും കിടിലന്‍ ഓഫറുമായി ബിഎസ്എല്‍എല്‍ രംഗത്ത്. 444 രൂപക്ക് 4 ജിബി ഡേറ്റ എന്ന അത്യുഗ്രന്‍ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 'ചൗക്ക' ഒഫര്‍ എന്ന പേരിലുള്ള പുതിയ ഓഫറിന്റെ കാലാവധി 90 ദിവസമാണ്. ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

നേരത്തേയുണ്ടായിരുന്ന STV-333 അക്ക ട്രിപ്പിള്‍ ACE പ്ലാനിന്റെ തുടര്‍ച്ചയാണ് പുതിയ ചൗക്ക പ്ലാന്‍. STV-333 പ്ലാനിന്റെ വിജയമാണ് പുതിയ ചൗക്ക പ്ലാന്‍ അവതരിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ബിഎസ്എന്‍എല്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്നതും ഉപകാരപ്രദവുമായ ഓഫറുകള്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി. എതിരാളികളായ ഐഡിയയും വോഡഫോണും എയര്‍ടെല്ലും റമദാനോടനുബന്ധിച്ച് പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 396 രൂപക്ക് 70 ജിബി 3ജി എന്ന ഓഫറാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 786 രൂപക്ക് 25 ജിബി ഡേറ്റ എന്നതാണ് വോഡഫോണിന്റെ ഓഫര്‍.

bsnl-

ജിയോയുടെ വരവോടുകൂടി എല്ലാ നെറ്റ് വര്‍ക്കുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ചുരുക്കം. കമ്പനികളുടെ നിലനില്‍പിന് മികച്ച ഓഫറുകള്‍ നല്‍കേണ്ടത് ആവശ്യവുമാണ്.

English summary
BSNL unveils new Chaukka-444 plan, offers 4GB data per day
Please Wait while comments are loading...