കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ തരുന്ന അഞ്ച് പണികള്‍, ഇതെല്ലാം നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ

  • By Sandra
Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോ ഇന്ത്യയില്‍ തരംഗമായതിന് പിന്നാലെ റിലയന്‍സ് ജിയോയെക്കുറിച്ച് ഇതിനകം തന്നെ പരാതികളും ഉയര്‍ന്നുകഴിഞ്ഞു. രാജ്യത്ത് അഞ്ച് കോടി വരിക്കാരുള്ള റിലയന്‍സ് ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശ്രമത്തിനിടെയാണ് ഉപയോക്താക്കളില്‍ നിന്ന് പരാതികളുയരുന്നത്.

ആദ്യ മൂന്ന് മാസങ്ങളില്‍ സൗജന്യ സര്‍വ്വീസ് പ്രഖ്യാപിച്ച ജിയോ ഇന്‍ഫോകോമിന്റെ ജിയോ സെപ്തംബര്‍ ഒന്നിനാണ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ചത്. രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍ക്ക് ഭീഷണിയുയര്‍ത്തി രംഗത്തെത്തിയ ജിയോയെ മറികടക്കുന്നതിനായി ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.

കോള്‍ ഡ്രോപ്പ്

കോള്‍ ഡ്രോപ്പ്

റിലയന്‍സ് ജിയോ ഉപയോഗിക്കുന്നവര്‍ നേരിടുന്ന
കോള്‍ ഡ്രോപ്പ് പ്രശ്‌നത്തെക്കുറിച്ച് പരാതികളുമായി ആദ്യം രംഗത്തെത്തിയത് റിലയന്‍സിന്റെ എതിരാളികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളാണ്. മറ്റ് കമ്പനികളെയും കോള്‍ ഡ്രോപ്പ് പ്രശ്‌നം ബാധിച്ചതാണ് കമ്പനികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ആവശ്യത്തിലധികം ഉപയോക്താക്കളിലേയ്ക്ക് ഈ സേവനം എത്തിച്ചതായിരുന്നു കോള്‍ ഡ്രോപ്പ് പ്ര്ശനത്തിന് കീഴില്‍.

4ജി കണക്ഷന്‍

4ജി കണക്ഷന്‍

റിലയന്‍സ് ജിയോയുടെ 4ജി കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ പ്രധാനമായി ഉന്നയിക്കുന്ന പ്രശ്‌നമാണ് ഇന്റര്‍നെറ്റിന് സ്പീഡില്ല എന്നത്. സെപ്തംബര്‍ അഞ്ച് മുതല്‍ ഇന്‍ര്‍നെറ്റ് സ്പീഡ് 50 എംബിപിഎസില്‍ നിന്ന് 6-10 എംബിപിഎസായി കുറഞ്ഞിട്ടുണ്ട്.

ജിയോ ടിവി

ജിയോ ടിവി

റിലയന്‍സ് അവതരിപ്പിക്കുന്ന ജിയോ ടിവി പ്രവര്‍ത്തിക്കാന്‍ ഒരുപാട് സമയം ആവശ്യമായി വരുന്നുവെന്നും ജിയോ4ജി വോയ്‌സ് ഉള്‍പ്പെടെയുള്ള ജിയോയിലെ ആപ്ലിക്കേഷനുകളെ ബാധിച്ച വേഗതക്കുറവും ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ചാര്‍ജ്ജ്

ചാര്‍ജ്ജ്

4ജി ബാന്‍ഡില്‍ സര്‍വ്വീസ് ആരംഭിച്ച ജിയോ സിം ഉപയോഗിക്കുന്നത് ഫോണിലെ ചാര്‍ജ്ജ് പെട്ടെന്ന് നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അതിനാല്‍ ഉപയോഗാക്തക്കള്‍ക്ക് ദിവസത്തില്‍ പലതവണ ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടതായി വരുന്നു. 2ജി, 3ജി ഓപ്ഷനുകള്‍ ലഭ്യമല്ലാത്തത്തിനാല്‍ ഫോണിലെ ബാറ്ററി സേവ് ചെയ്യാന്‍ മറ്റൊരു മാര്‍ഗ്ഗവും ജിയോ ഉപയോക്താക്കള്‍ക്ക് മുമ്പിലില്ല.

സ്മാര്‍ട്ട് ഫോണുകളില്‍

സ്മാര്‍ട്ട് ഫോണുകളില്‍

വോള്‍ട്ട് സാങ്കേതിക വിദ്യയില്ലാത്ത സ്മാര്‍ട്ട് ഫോണുകളില്‍ ജിയോ 4ജി ഉപയോഗിച്ച് വോയ്‌സ് കോള്‍ ചെയ്യാന്‍ കഴിയാത്തത് ജിയോ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വോള്‍ട്ട് സാങ്കേതിക വിദ്യയുടെ അഭാവം മറ്റ് 2ജി, 3ജി സേവനങ്ങളെ ആശ്രയിക്കാന്‍ ജിയോ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു.

English summary
Five problems faced by Reliance Jio users. Reliance Jio users also made compalints on voice call, call drop, jio app make certain problesm to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X