കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിയർട്രിപ്പിനെ ഏറ്റെടുത്ത് ഫ്ലിപ്പ്കാർട്ട്: ജീവനക്കാരെ നിലനിർത്തി പ്രവർത്തനം തുടരുമെന്ന് ഫ്ലിപ്പ്കാർട്ട്

Google Oneindia Malayalam News

ദില്ലി: ട്രാവൽ ടെക് കമ്പനി ക്ലിയർ ട്രിപ്പിനെ ഏറ്റെടുത്ത് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെങ്കിലും എല്ലാ ജീവനക്കാരെയും നിലനിർത്തിക്കൊണ്ട് തന്നെ ട്രാവൽ കമ്പനി ഒരു പ്രത്യേക ബ്രാൻഡായി പ്രവർത്തിക്കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനി കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് നീങ്ങുന്നതിനാൽ ക്ലിയർട്രിപ്പിന്റെ നൂറ് ശതമാനം ഓഹരികളും സ്വന്തമാക്കുന്നതായും ഫ്ലിപ്പ് കാർട്ട് വ്യക്തമാക്കി.

നവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനംനവീനും ജാനകിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത; പിസി ജോർജിന് രൂക്ഷ വിമർശനം

കരാറിലെ വ്യവസ്ഥകൾ‌ പ്രകാരം, ക്ലിയർ‌ട്രിപ്പ് പ്രവർ‌ത്തനങ്ങൾ‌ ഫ്ലിപ്പ്കാർട്ട് ഏറ്റെടുക്കും. എന്നിരുന്നാലും, ക്ലിയർ‌ട്രിപ്പ് ഒരു പ്രത്യേക ബ്രാൻഡായി തന്നെ പ്രവർത്തിക്കുന്നത് തുടരും. ഉപയോക്താക്കൾക്ക് യാത്ര സുഗമമാക്കുന്നതിന് ഊന്നൽ നൽകുന്ന സാങ്കേതിക വിദ്യയടക്കമുള്ള കൂടുതൽ സൌകര്യങ്ങളും വികസിപ്പിച്ചെടുക്കും. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് അനുസൃതമായാണ് ഭാവിയിൽ പ്രവർത്തിക്കുകയെന്നും ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

839094-flipkart2-1618

ഡിജിറ്റൽ രംഗത്ത് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. ക്ലിയർ‌ട്രിപ്പ് നിരവധി ഉപയോക്താക്കളു‌ള്ള കമ്പനിയാണ്. മാത്രമല്ല തങ്ങൾ‌ ഏറ്റെടുക്കുന്നതോടെ കമ്പനിയെ വൈവിധ്യവത്കരിക്കുകയും വളർച്ചയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുകയും ചെയ്യും. ഫ്ലിപ്പ്കാർട്ടിന്റെ നിക്ഷേപം ഉപയോക്താക്കൾ‌ക്ക് ഞങ്ങളുടെ വിശാലമായ ഓഫറുകൾ‌ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും സിഇഒ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച യാത്രാ അനുഭവം നൽകുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ മുൻ‌നിരക്കാരാണ് ക്ലിയർ‌ട്രിപ്പ് എന്ന് ക്ലിയർ‌ട്രിപ്പ് സി‌ഇ‌ഒയും സഹസ്ഥാപകനുമായ സ്റ്റുവർട്ട് ക്രൈറ്റൺ പറഞ്ഞു. ഫ്ലിപ്കാർട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഒപ്പം ഈ സഹകരണം ഞങ്ങളുടെ ഉപഭോക്താക്കൾക്കും പൊതുവേ ഈ മേഖലയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Flipkart to acquire online travel tech company Cleartrip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X