ജിയോ ഞെട്ടിച്ചു!!4ജി ഫോണ്‍ സൗജന്യം!!

Subscribe to Oneindia Malayalam

മുംബൈ: കാത്തിരുന്ന 21-ാം തീയതി എത്തി. ജിയോ എന്തു സമ്മാനം നല്‍കുമെന്നറിയാന്‍ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ജിയോയുടെ 4ജി ഫോണ്‍ സൗജന്യമായി ലഭിക്കും. ജിയോ ഫോണ്‍ എന്നു തന്നെയാണ് പേര്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം. ജിയോ 4ജി ഫോണില്‍ വോയ്‌സ് കോളും സൗജന്യമായി ലഭിക്കും.ഉപഭോക്താക്കളെ ഏറെ സന്തോഷിക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തേഅറിയിച്ചിരുന്നു.

4ജി ഫോണ്‍ സൗജന്യമാണെങ്കിലും 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഇത് മൂന്നു വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും. ഓഫറിന്റെ ദുരുപയോഗം തടയാനാണിതെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി അറിയിച്ചു. മറ്റു ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയായി അവതരിച്ച ജിയോ ഓഫര്‍ പെരുമഴ തുടരുകയാണ്. ജിയോ 49ി ഫോണില്‍ വോയ്‌സ് കോളും സൗജന്യമായി ലഭിക്കും.

 reliancejio-02-147282
Reliance Jio 4G feature phone: All you want to know about it

പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ജിയോയുടെ 4 ജി ഫോണ്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് നിര്‍മ്മിക്കുന്നതെന്നാണ് മുകേഷ് അംബാനി അറിയിച്ചത്. ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ജിയോയുടെ കടന്നുവരവ്.

English summary
Free Jio 4G VoLTE Feature Phone Launched at Reliance AGM
Please Wait while comments are loading...