Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...

ന്യൂഡല്‍ഹി: ലോക വിപണി മൊത്തമായി മാറുന്നു. ഷെയര്‍മാര്‍ക്കറ്റുകള്‍ കൂപ്പു കുത്തുന്നതാണ് കാഴ്ച. സ്വര്‍ണ വില പിടിവിട്ട് ഉയരുകയാണ്. എണ്ണവില സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു. ഇന്ത്യയുടെ രൂപയാകട്ടെ തകര്‍ന്നടിഞ്ഞു. ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ നേരിടുന്നത്. പ്രതീക്ഷയോടെ നിക്ഷേപം നടത്തിവര്‍ക്ക് മുന്നില്‍ എല്ലാം തകിടം മറിഞ്ഞ് കിടക്കുകയാണ് വിപണി.

കാരണമായി പറയുന്നത് യുക്രൈന്‍-റഷ്യ യുദ്ധമാണ്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ ഇന്ധന വില ചൊവ്വാഴ്ച മുതല്‍ ഉയരും. സ്വര്‍ണവില 40000 കടന്ന് കുതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ഇങ്ങനെയാണ്...

1

സ്വര്‍ണവിലയിലെ മാറ്റമാണ് ഇന്ന് എടുത്തു പറയേണ്ടത്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയും വര്‍ധിച്ചു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 39520 രൂപ നല്‍കണം. ആഭരമങ്ങള്‍ക്ക് പണിക്കൂലി കൂടി ചേര്‍ക്കുമ്പോള്‍ 43000 വരും. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയരുകയാണ്. വരും ദിവസങ്ങളിലും ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2

മാര്‍ച്ച് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 37360 രൂപയായിരുന്നു വില. മാര്‍ച്ച് ഏഴിന് 40000ന് അടുത്തെത്തി. യുദ്ധം യൂറോപ്പിനെ അസ്ഥിരമാക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കൂടും. റഷ്യയുടെ കറന്‍സി മൂല്യം ഇടിഞ്ഞിരിക്കുന്നു. റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയതാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ റഷ്യ സ്വര്‍ണം വാങ്ങിക്കൂട്ടുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ഇതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.

3

റഷ്യയുടെ എണ്ണ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിക്കാന്‍ അമേരിക്ക നടപടി തുടങ്ങി. യൂറോപിലെ സഖ്യരാജ്യങ്ങളോടും ഉപരോധം ചുമത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇതോടെ റഷ്യയുടെ എണ്ണ വിപണിയിലെത്താന്‍ പ്രയാസപ്പെടും. വിപണിയില്‍ എണ്ണ കുറഞ്ഞുവരും. ഈ സാധ്യതയുള്ളതിനാലാണ് എണ്ണ വില കുതിച്ചുകയറുന്നത്.

4

ഇന്ന് രാവിലെ ബ്രെന്റ് ഓയില്‍ ബാരലിന് വില 139 ഡോളറായി ഉയര്‍ന്നു. പിന്നീട് ഇത് 130 ഡോളറിലെത്തി. അമേരിക്ക റഷ്യയുടെ എണ്ണയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചാല്‍ വില ഇനിയും കുത്തനെ ഉയരും. എന്നാല്‍ യൂറോപ്പ് വലിയ തോതില്‍ ആശ്രയിക്കുന്നത് റഷ്യയുടെ എണ്ണയും വാതകവുമാണ്. അതുകൊണ്ടുതന്നെ അവര്‍ ഉപരോധം പ്രഖ്യാപിക്കുമോ എന്ന് വ്യക്തമല്ല. പകരം അറബ് രാജ്യങ്ങളില്‍ നിന്നോ അമേരിക്കയില്‍ നിന്നോ എണ്ണ കിട്ടുമെന്ന് ഉറപ്പിച്ചാല്‍ യൂറോപ്പും റഷ്യന്‍ എണ്ണക്കെതിരെ ഉപരോധം ചുമത്തും.

5

ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ എണ്ണവില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 രൂപയിലധികം ലിറ്ററിന് വര്‍ധിപ്പിച്ചാല്‍ മാത്രമേ നഷ്ടം കുറയ്ക്കാന്‍ സാധിക്കൂ എന്ന് എണ്ണ കമ്പനികളുമായി ബന്ധമുള്ളവര്‍ വാദിക്കുന്നു. ഈ സാഹചര്യത്തില്‍ ഒറ്റയടിക്കുള്ള വര്‍ധനവ് പ്രഖ്യാപിച്ചില്ലെങ്കിലും എല്ലാ ദിവസവും നിശ്ചിത തുക വര്‍ധിപ്പിക്കാനാണ് സാധ്യത.

'ചിപ്പി വില്‍ക്കുന്നവള്‍'... ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍; നടിയുടെ സൂപ്പര്‍ ലുക്ക്

6

ഇന്ത്യയുടെ രൂപ സര്‍വകാല റെക്കോഡ് തകര്‍ച്ചയിലാണ്. എണ്ണവില കുതിച്ചുയര്‍ന്നതോടെ പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുകയാണ്. രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് രൂപ മൂല്യമിടിയുന്നത്. ഡോളറിനെതിരെ 76.92 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം. ആദ്യമായിട്ടാണ് ഇത്രയും തകര്‍ച്ച രൂപ നേരിടുന്നത്. പ്രവാസികള്‍ക്ക് ഇത് നേട്ടമാണെങ്കിലും ഇന്ത്യയില്‍ അവശ്യ വസ്തു വില വര്‍ധിക്കുന്നതിനാല്‍ അവര്‍ക്ക് വലിയ ലാഭം കിട്ടില്ല.

7

സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു രാജ്യം യുക്രൈനാണ്. അവിടെ യുദ്ധമായതിനാല്‍ ഇറക്കുമതി നടക്കുന്നില്ല. ഇന്ത്യയില്‍ ഓയില്‍ വില കുതിച്ചുയര്‍ന്നു. സ്റ്റോക്ക് കുറഞ്ഞുവരികയാണ്. പെട്രോള്‍-ഡീസല്‍ വില കൂടി ഉയരുമ്പോള്‍ അവശ്യ വസ്തു വിലയും ഉയരും. ഇതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ കഷ്ടത്തിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+