Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിന്റെ കുതിപ്പ് തുടങ്ങിയിട്ടേയുള്ളൂ..!? അധികം വൈകാതെ 77000 ത്തില്‍ എത്തും..!

ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ മാറ്റങ്ങള്‍ സാകൂതം നിരീക്ഷിക്കുന്നവരാണ് എല്ലാവരും, പ്രത്യേകിച്ച് മലയാളികള്‍. അതിനാല്‍ തന്നെ സാധാരണക്കാരെ സംബന്ധിച്ച് സ്വര്‍ണ വിലയില്‍ ഇപ്പോഴുണ്ടാകുന്ന കുതിച്ചുചാട്ടം അത്ര ആശ്വസിക്കാവുന്ന ഒന്നല്ല.

എന്നാല്‍ മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ച് ഇരട്ടിയിലധികം രൂപയാണ് ഇപ്പോള്‍ വിറ്റാല്‍ ലഭിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവരുടെ തിരക്കാണ്. സ്വര്‍ണത്തിനൊപ്പം തന്നെ വെള്ളിയുടെ വിലയിലും വലിയ മാറ്റമാണ് കാണാനാകുന്നത്. അതേസമയം ഉത്സവസീസണ്‍ വരാനിരിക്കുന്നതിനാല്‍ സ്വര്‍ണവില കുതിച്ച് പൊങ്ങാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധരും പറയുന്നത്.

Gold Price

നടപ്പു സാമ്പത്തിക വര്‍ഷം സ്വര്‍ണത്തിന്റെ വില 10 ശതമാനവും വെള്ളിയുടെ വില 24 ശതമാനവും ആണ് ഉയര്‍ന്നത്. ഇന്ത്യയില്‍ ജൂലൈയില്‍ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ച് സ്വര്‍ണ ഉപഭോഗത്തിന് വലിയ ഉത്തേജനം നല്‍കി. അതിനാല്‍ തന്നെ ഒക്ടോബര്‍-ഡിസംബര്‍ പാദം സ്വര്‍ണ വിപണി വളരെ ശക്തമായിരിക്കും എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റീജിയണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ഇത് സ്വര്‍ണത്തിന് നല്ല സമയമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് തന്നെ സ്വര്‍ണത്തിന്റെ വില പത്ത് ഗ്രാമിന് 77,000 രൂപ എന്നതിലേക്ക് കുതിക്കും എന്നാണ് മുംബൈ ആസ്ഥാനമായുള്ള സ്ഥാപനമായ കെഡിയ അഡൈ്വസറിയുടെ തലവന്‍ അജയ് കേഡിയ പറയുന്നത്. സ്വര്‍ണവില നിലവില്‍ 10 ഗ്രാമിന് 75,000 രൂപയിലാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 75,400 രൂപയേക്കാള്‍ കുറവാണ്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 68700 രൂപയായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണ വില ഈ വര്‍ഷം രേഖപ്പെടുത്തിയത് ഏകദേശം 40 ശതമാനം വര്‍ധനവാണ്. അതേസമയം വെള്ളിയുടെ വില കിലോയ്ക്ക് 100,000 രൂപയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷയും കെഡിയ പങ്ക് വെക്കുന്നു. വെള്ളിയുടെ വ്യാവസായിക ഉപയോഗം വര്‍ധിക്കുന്നു എന്നതാണ് അതിന് കാരണം.

ഇവികള്‍ക്കും സോളാര്‍ പാനലുകള്‍ക്കുമായി വെള്ളിയുടെ വ്യാവസായിക പ്രാധാന്യം ഉയരുകയാണ്. ചില രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം കാരണം വെള്ളി വില ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ വെള്ളിയുടെ മികച്ച പ്രകടനമാണ് വിപണിയില്‍ കാണുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 75,000 രൂപയായിരുന്ന വെള്ളി വില ഇപ്പോള്‍ കിലോയ്ക്ക് 93,000 രൂപയോളമാണ്.

ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുമെന്നാണ് കാമ ജ്വല്ലറി എംഡിയും ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) മുന്‍ വൈസ് ചെയര്‍മാനുമായ കോളിന്‍ ഷായുടെ അഭിപ്രായം. അന്താരാഷ്ട്ര സ്വര്‍ണ വില നിലവില്‍ ഔണ്‍സിന് 2700 ഡോളറിന്റെ നിലവാരത്തിലാണ്. ഇത് 3000 ഡോളറിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+