സ്വര്‍ണം വീണ്ടും വില കൂടി, ഇനിയും കൂടും, കാരണം അറിയണ്ടേ?

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: സ്വര്‍ണ വില പവന് 160 രൂപ കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2710 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ചത്തെ വില 21680 രൂപയാണ്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പവന് 21360 രൂപയായിരുന്നു. പിന്നീട് ചൊവ്വാഴ്ച 160 രൂപ കൂടി പവന് 21520 ആയി. ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു. ഡോളര്‍ മൂല്യം കുറഞ്ഞതും ആഗോള വിപണിയിലെ വ്യതിയാനവുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വില വര്‍ധിക്കും

2016ലും ഇതേ സമയം സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഡോളര്‍ വിലയിടിയുന്നതിന് അനുസരിച്ച് ആഗോള വിപണിയില്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിച്ചതാണ് വില കൂടാനിടയാക്കിയത്. വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും സ്വര്‍ണം സ്ഥിര നിക്ഷേപമായി കരുതുന്നവര്‍ക്കും വില വര്‍ധിച്ചത് തിരിച്ചടിയാണ്. പവന് ജനുവരി ഒന്നിലെ വില 21160 ആയിരുന്നു. പിന്നീട് ഒന്നര ആഴ്ചക്കിടെ വിവിധ ഘട്ടങ്ങളിലായി 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ ഡോളറിന് വില ഇടിഞ്ഞതാണ് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം.

മഞ്ഞലോഹവും ഡോളറും

സുരക്ഷിത നിക്ഷേപമായി എപ്പോഴും കരുതുന്നതാണ് മഞ്ഞലോഹം. ഏഴ് ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ഉടനെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഭാവി ധനനയത്തെ കുറിച്ച് വ്യക്തത നല്‍കാതിരുന്നതാണ് ഡോളറിന് വിലയിടിയാന്‍ കാരണമായി വിലയിരുത്തുന്നത്. അതോടെ ഡോളറിനെ കൈവിട്ട നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞു.

നിക്ഷേപകരുടെ ആശങ്ക

ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതാണ് പുതിയ വിലവര്‍ധനവിന് കാരണം. ഡോളറില്‍ വിലയിടിവും കയറ്റവും സ്വാഭാവികമാണ്. എന്നാല്‍ സുരക്ഷിതം സ്വര്‍ണമാണെന്ന് ഉപഭേക്താക്കള്‍ പറയുന്നു. ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണവില അല്‍പ്പം കുറഞ്ഞിരുന്നു. ഒരു തവണ 23480 വരെ ഉയര്‍ന്ന ശേഷമായിരുന്നു വിലയിടിയല്‍.

ആഗോള വിപണി

തിരഞ്ഞെടുക്കപ്പെട്ട ഉടനെ ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ നേരം നീണ്ടിരുന്നു. എന്നാല്‍ നികുതി വെട്ടിക്കുറയ്ക്കല്‍, അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ചെലവഴിക്കല്‍ തുടങ്ങി നിക്ഷേപകര്‍ നിരീക്ഷിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം വിശദീകരിച്ചില്ല. പ്രചാരണത്തില്‍ നിന്നു വ്യത്യസ്തമായ നിലപാടാണ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് സ്വീകരിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനിലെ കോര്‍പറേറ്റുകളും ആശങ്കയിലാണ്.

English summary
Gold prices rose by Rs 160 to Rs 21680 per 8 grams in futures trading on as speculators enlarged their positions amid a firming trend overseas. Analysts said, a firming trend in the global markets as weakness in the dollar raised demand for the precious metal as a safe haven investment, mainly influenced gold prices at futures trade here.
Please Wait while comments are loading...