Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില 80000 കടന്നു; ഇത്രയും കുതിപ്പ് ആദ്യം... ഇനിയും കൂടും, 18000 രൂപ ഏറിയത് ഒരു വര്‍ഷത്തിനിടെ

സ്വര്‍ണത്തിന് വില ഓരോ ദിവസവും കുതിക്കുകയാണ്. എല്ലാ ദിവസവും രാവിലെ കണക്കു വരുമ്പോള്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സാധാരണക്കാര്‍ക്ക് സ്വര്‍ണം അപ്രാപ്യമായ സാഹചര്യമാണുള്ളത്. ഇവിടെയും വില നില്‍ക്കില്ലെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഈ വര്‍ഷം പകുതിയോടെ മാത്രമേ സ്വര്‍ണവിലയില്‍ സ്ഥിരത കൈവരൂ എന്നാണ് അവരുടെ പക്ഷം.

24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 80000 രൂപ കടന്നിരിക്കുകയാണ് വില. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണത്തിന് ഇത്രയും വില കൂടുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് കാരണം. നിലവിലെ സാഹചര്യത്തില്‍ മറ്റു നിക്ഷേപങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് ഭയന്നാണ് അവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ധനകാര്യ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ്.

goldprice-today-1

2024 ജനുവരി 22ന് അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2021 ഡോളര്‍ ആയിരുന്നു വില. ഒരു വര്‍ഷം തികഞ്ഞ ഇന്നലെ വില 2744 ഡോളറായി ഉയര്‍ന്നു. 700ല്‍ അധികം ഡോളറിന്റെ വര്‍ധനവാണുണ്ടായത്. അതേസമയം, മുംബൈയില്‍ 24 കാരറ്റ് പത്ത് ഗ്രാമിന് 2024 ജനുവരി 22ലെ വില 62200 രൂപയായിരുന്നു. ഇന്നലെ 80194 രൂപയായി. 18000 രൂപയാണ് ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്.

എന്താണ് ഇത്രയും വില കൂടാന്‍ കാരണം?

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി എത്തിയ വേളയില്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് കാരണം. ചൈന, കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് താരിഫ് ഉയര്‍ത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വ്യാപാര മേഖലയില്‍ അങ്കലാപ്പിന് കാരണമായിട്ടുണ്ട്. ട്രംപ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ വിപണിയില്‍ ആശങ്ക വര്‍ധിക്കുകയും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയുകയും ചെയ്യും.

കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാനെത്തുമ്പോള്‍ വില കൂടുന്നത് സ്വാഭാവികമാണ്. ട്രംപിന്റെ പ്രസ്താവന അമേരിക്കക്ക് തന്നെ ഒരു തരത്തില്‍ തിരിച്ചടിയായിട്ടുണ്ട്. ഡോളര്‍ മൂല്യം കുറയുകയാണ്. ഡോളര്‍ സൂചിക 110 വരെ ഉയര്‍ന്ന ശേഷം ഇടിഞ്ഞു. ഇതോടെ യെന്‍, യൂറോ ഉള്‍പ്പെടെയുള്ള ഡോളറുമായി മല്‍സരിക്കുന്ന മറ്റു പ്രധാന കറന്‍സികളുടെ മൂല്യം കൂടി.

മൂല്യം കൂടിയ കറന്‍സികള്‍ ഉപയോഗിച്ച് വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഡോളര്‍ വിട്ട് കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യമാണിപ്പോള്‍. ഇനി സ്വര്‍ണത്തിന് വില കുറയണമെങ്കില്‍, ലാഭമെടുക്കാന്‍ വേണ്ടി വന്‍തോതില്‍ വിറ്റഴിക്കല്‍ ഉണ്ടാകണം. കൂടുതല്‍ പേര്‍ വില്‍ക്കാന്‍ വരുമ്പോള്‍ സ്വര്‍ണവില കുറയും.

ഇറക്കുമതി നികുതി, വ്യാപാരം എന്നിവയിലെ അസ്ഥിരത മാറിയാല്‍ മാത്രമേ സ്വര്‍ണവില കുറയൂ. ഡോളര്‍ കരുത്ത് കൂടുകയും സംഘര്‍ഷ സാഹചര്യം ഇല്ലാതാകുകയും ചെയ്താല്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് മുംബൈ കേന്ദ്രമായുള്ള ഓഗ്മോണ്ട് ഗോള്‍ഡ് റിസര്‍ച്ച് മേധാവി റെനിഷ ചൈനാനി പറയുന്നു. 2025ന്റെ മധ്യത്തോടെ മാത്രമേ സ്വര്‍ണവിലയില്‍ സ്ഥിരത കൈവരൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+