കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വാങ്ങാന്‍ ഇതാണ് ബെസ്റ്റ് ടൈം..! സ്വർണത്തിന് ആറുമാസത്തെ ഏറ്റവും കുറഞ്ഞ വില..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞലോഹത്തിന്റെ വില കുത്തനെ കുറഞ്ഞു. ചരക്കുസേവന നികുതി നടപ്പാക്കിയതിന്റെ ഗുണം ശരിക്കും ലഭിച്ചിരിക്കുന്നത് സ്വര്‍ണ ഉപഭോക്താക്കള്‍ക്കാണ്. ജിഎസ്ടി നടപ്പാക്കിയാല്‍ സ്വര്‍ണത്തിന് വില ഉയരും എന്നായിരുന്നു നേരത്തെ ഉള്ള പ്രചരണം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയേ അല്ല.

നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ ! തുറന്നാല്‍ പ്രളയം..! തലസ്ഥാനം കടലെടുക്കുമെന്ന് പ്രചാരണം..!നിഗൂഢ രഹസ്യങ്ങളുടെ ബി നിലവറ ! തുറന്നാല്‍ പ്രളയം..! തലസ്ഥാനം കടലെടുക്കുമെന്ന് പ്രചാരണം..!

സ്വർണം വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നു എങ്കിൽ ഇതാണ് പറ്റിയ സമയം. കാരണം അടുത്തിടെയൊന്നും സ്വർണത്തിന് കേരളത്തിലെ വിപണിയിൽ ഇത്രയും വില കുറഞ്ഞിട്ടേ ഇല്ല. സ്വർണം ഏറ്റവും സുരക്ഷിത നിക്ഷേപമായി കാണുന്ന മലയാളി വിലക്കുറവ് എന്ന് കേട്ടാൽ വെറുതേയിരിക്കില്ലല്ലോ.

വൻ വിലക്കുറവ്

വൻ വിലക്കുറവ്

സ്വര്‍ണം പവന് ഇന്ന് മാത്രം കുറഞ്ഞിരിക്കുന്നത് 640 രൂപയാണ്. അതായത് ഇക്കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇന്നുള്ളതെന്ന്.

പവന് 20, 720 രൂപ

പവന് 20, 720 രൂപ

അങ്ങനെ നോക്കിയാല്‍ പവന് 20, 720 രൂപയാണ് സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിപണി വില ഗ്രാമിന് 2590 രൂപ.

ജിഎസ്ടിയാണ് താരം

ജിഎസ്ടിയാണ് താരം

ചരക്ക് സേവന നികുതി നടപ്പിലാക്കിയതാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഇത്രയും കുറവ് വരാന്‍ കാരണം എന്നാണറിയുന്നത്. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികളും അക്കാര്യം സമ്മതിക്കുന്നു.

നികുതി കുറഞ്ഞു

നികുതി കുറഞ്ഞു

ചരക്ക് സേവന നികുതി നിലവില്‍ വന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് സ്വര്‍ണത്തിന്റെ വില കുറച്ചത് എന്നാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്. ജിഎസ്ടി വന്നതോടെ സ്വര്‍ണത്തിന് നികുതി കുറഞ്ഞു.

നികുതി മൂന്ന് ശതമാനം

നികുതി മൂന്ന് ശതമാനം

ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്‍പ് സ്വര്‍ണത്തിന് വാറ്റും എക്‌സൈസും അടക്കും അഞ്ച് ശതമാനം ആയിരുന്നു നികുതി നിരക്ക്. എന്നാല്‍ നികുതി ഏകീകരിച്ചതോടെ അത് മൂന്ന് ശതമാനമായി കുറഞ്ഞു.

ആഗോള വിപണി വില

ആഗോള വിപണി വില

ആഗോളവിപണിയിലെ സ്വര്‍ണത്തിന്റെ വില നിരക്ക് 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,210 ഡോളറാണ്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരും എന്നായിരുന്നു പ്രചരിക്കപ്പെട്ടത്.

വില ഉയരുമെന്ന് അഭ്യൂഹം

വില ഉയരുമെന്ന് അഭ്യൂഹം

ഇതേതുടര്‍ന്ന് ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണക്കടകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ സ്വര്‍ണവിലയില്‍ വലിയ വ്യത്യാസം വരില്ലെന്ന് വ്യാപാരികള്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

English summary
Gold rate falls in Kerala Market as a result of GST
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X