Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഞെട്ടിച്ചു; വന്‍ കുതിപ്പ്... ആഭരണം വാങ്ങുമ്പോള്‍ കീശ കാലിയാകും, അറിയാം പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ആഗോള വിപണിയിലെ മുന്നേറ്റത്തിന് തുല്യമായ വര്‍ധനവാണ് കേരളത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വൈകാതെ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചേക്കും. ഈ മാസം മാത്രം 2000 രൂപയോളം വര്‍ധനവ് രേഖപ്പെടുത്തി.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായതാണ് സ്വര്‍ണവില കൂടാന്‍ കാരണം. മാത്രമല്ല, ഡോളര്‍ സൂചിക നിരക്കില്‍ അല്‍പ്പം കുറവുണ്ടായത് മറ്റു കറന്‍സികളെ കുതിക്കാന്‍ സഹായിച്ചു. ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ നേരിയ മുന്നേറ്റം നടത്തി. ക്രൂഡ് ഓയില്‍ വിലയും ബിറ്റ് കോയിന്‍ വിലയും വന്‍തോതില്‍ ഉയര്‍ന്നു. ബിറ്റ് കോയിന്‍ ഒരു ലക്ഷം ഡോളറിലേക്ക് അടുത്തു.

goldprice-january16-1

ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ പവന്‍ വില 57200 രൂപയായിരുന്നു. ഏറിയം കുറഞ്ഞുമാണ് ആദ്യത്തെ ആഴ്ച മുന്നോട്ട് പോയത്. എന്നാല്‍ കഴിഞ്ഞാഴ്ച വില ക്രമേണ ഉയരുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 2000 രൂപ വര്‍ധിക്കുക എന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. അമേരിക്കയിലെ ഭരണ മാറ്റം സ്വര്‍ണവില കുറയ്ക്കുമോ കൂട്ടുമോ എന്ന് അറിയാന്‍ ഒരാഴ്ച കാത്തിരിക്കണം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59120 രൂപയിലെത്തി. 400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപ കൂടി 7390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6090 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 99 രൂപയിലെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2697 ഡോളറായി ഉയര്‍ന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 65000 രൂപ വരെ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി വര്‍ധിക്കും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അലങ്കാരം മാത്രമാണ് ഉദ്ദേശമെങ്കില്‍ 18 കാരറ്റ് ആഭരണം വാങ്ങുന്നതാണ് നല്ലത്.

ഡോളര്‍ മൂല്യം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. 109.03 എന്ന നിരക്കിലാണ് സൂചിക. രൂപയുടെ മൂല്യം 86.45 ആയി മെച്ചപ്പെട്ടു. ഡോളര്‍ കരുത്ത് കുറഞ്ഞതാണ് രൂപയ്ക്ക് നേട്ടമായത്. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യം കൂടുകയും അവയുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുകയും ചെയ്യും. ഇതാണ് സ്വര്‍ണ വില ഉയരാനുള്ള മറ്റൊരു കാരണം.

ക്രൂഡ് ഓയില്‍ വില ഉയരുന്നു എന്നത് പ്രധാന വിപണി മാറ്റമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82 ഡോളര്‍ കടന്നു. ഡബ്ല്യുടിഐ ക്രൂഡും മര്‍ബണ്‍ ക്രൂഡും വില ഉയര്‍ന്നു. അമേരിക്കയില്‍ എണ്ണയുടെ ആവശ്യം കൂടുമെന്നാണ് പ്രവചനം. മാത്രമല്ല, റഷ്യയുടെ എണ്ണയ്ക്ക് ഉപരോധം ശക്തമായതോടെ ഇന്ത്യയും ചൈനയും മറ്റു വിപണിയില്‍ നിന്ന് കൂടുതല്‍ വാങ്ങാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+