കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില കുതിക്കുന്നു...ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക്

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം സ്വര്‍ണവിപണിക്ക് ഉണര്‍വേകുന്നു. വിലയില്‍ വര്‍ധന

Google Oneindia Malayalam News

കോഴിക്കോട്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പും നോട്ട് പ്രതിസന്ധിയും കാരണം വന്‍ തിരിച്ചടി നേരിട്ട സ്വര്‍ണവിപണി ഉണരുന്നു. കഴിഞ്ഞ മാസത്തെ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും ഉയരുകയാണ്. പവന് 22,000 രൂപയാണ് നിലവിലെ വില.

gold

കഴിഞ്ഞ മാസം സ്വര്‍ണം പവന് 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു. ഈ മാസം തുടക്കത്തോടെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ജനുവരി ഒന്നിലെ സ്വര്‍ണവില 21,160 രൂപയായിരുന്നു. ഇതാണ് 840 രൂപ വര്‍ധിച്ച് 22,000ത്തിലെത്തിയിരിക്കുന്നത്. വിവാഹ സീസണായതിനാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. മാത്രമല്ല നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങളുടെ കാഠിന്യം കുറഞ്ഞുവരുന്നതും സ്വര്‍ണവിലയെ സഹായിച്ചു.

gold

വിദേശ വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര സ്വര്‍ണവിപണിയ്ക്കും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുക്കാന്‍ പോകുന്നതാണ് ആഗോളവിപണിയിലെ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. ട്രംപ് ഭരണം തുടങ്ങുന്നതോടെ ആഗോള സാമ്പത്തിക രംഗം പിന്നോട്ടടി നേരിട്ടേക്കാം എന്ന ആശങ്കയിലാണ് സ്വര്‍ണത്തിനടക്കം ഇപ്പോള്‍ വില കൂടുന്നത്.

English summary
Gold price in local and global market is showing hike day by day. Gold is in highest rate of the current month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X