Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില സ്തംഭിച്ചു; സഡന്‍ ബ്രേക്കിന് കാരണം ഇതാണ്... വിപണിയിലെ മാറ്റം അറിയാം, പവന്‍ വില

കൊച്ചി: ഏറിയും കുറഞ്ഞും മുന്നോട്ട് പോകുന്ന സ്വര്‍ണവില അടുത്ത മാസം മുതല്‍ വന്‍ കുതിപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളാണ് എന്ന നിഗമനമാണ് ഇതിന് കാരണം. പശ്ചിമേഷ്യയില്‍ സിറിയ വീണ്ടും സംഘര്‍ഷത്തിലേക്ക് മുങ്ങുന്നത് ആഗോള നിക്ഷേപകര്‍ക്ക് ആശങ്ക ഇരട്ടിയാക്കുന്നു. ലോകത്തെ എല്ലാ വന്‍ശക്തികളും നേരിട്ട് ഇടപെടുന്ന രാജ്യമാണ് സിറിയ.

വന്‍ കുതിപ്പിന് മുന്നോടിയായുള്ള പതുങ്ങലാണ് ഇന്ന് സ്വര്‍ണത്തില്‍ കാണുന്നത്. പവന്‍ വില 57000 കടന്ന് നില്‍ക്കുകയാണ്. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നത് നന്നാകും. പുതിയ ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും ഉചിതം. അറിയാം ഇന്നത്തെ പവന്‍, ഗ്രാം വില സംബന്ധിച്ച്... ഒപ്പം രൂപയുടെയും ഡോളറിന്റെയും മൂല്യമാറ്റവും.

goldprice-december4-1

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 57040 രൂപ എന്ന കഴിഞ്ഞ ദിവസത്തെ വില തുടരുകയാണ്. 22 കാരറ്റ് ഗ്രാമിന് 7130 രൂപയും. 18 കാരറ്റ് ഗ്രാമിന് 5890 രൂപയാണ് നല്‍കേണ്ടത്. വെള്ളിയുടെ വിലയില്‍ മാത്രമാണ് ഇന്ന് മാറ്റം കാണുന്നത്. ഗ്രാമിന് ഒരു രൂപ കൂടി 98 രൂപയിലെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നേരിയ മുന്നേറ്റം കാണാം. 2644 ഡോളറാണ് പുതിയ വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ നേരിയ മാറ്റം പ്രകടമാകും.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 62000 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കിട്ടും. വാങ്ങിയ ജ്വല്ലറികളില്‍ തന്നെയാണ് പഴയ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ രണ്ട് ശതമാനം കുറഞ്ഞ വില പ്രതീക്ഷിക്കാം. അല്ലെങ്കില്‍ നാല് ശതമാനം വരെ കുറയുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. 84.76 എന്ന റെക്കോര്‍ഡ് തകര്‍ച്ചയില്‍ നിന്ന് കരകയറി. 84.68 ആണ് പുതിയ നിരക്ക്. രൂപ തകര്‍ന്നത് ഇന്ത്യന്‍ വിപണിയില്‍ വലിയ ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം താഴ്ന്നപ്പോഴും ഇന്ത്യയില്‍ വില ഉയരുകയായിരുന്നു. രൂപയുടെ ഇടിവായിരുന്നു ഇതിന് കാരണം. രൂപ കരുത്ത് വര്‍ധിപ്പിക്കുന്നതോടെ സ്വര്‍ണവിലയില്‍ നേരിയ ഇടിവിന് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം.

ഡോളര്‍ സൂചിക 106.52 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാലും സ്വര്‍ണവില താഴും. അതേസമയം, മറ്റു അന്താരാഷ്ട്ര ഘടകങ്ങള്‍ സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ട്രംപ് അധികാരമേല്‍ക്കുന്നതോടെ ഡോളര്‍ കരുത്ത് കാട്ടുമെന്ന പ്രതീക്ഷയുമുണ്ട്. രൂപയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചുവരികയാണ്. 200 കോടി ഡോളറാണ് ഇതിന് വേണ്ടി ഇറക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ബിറ്റ് കോയിന്‍ വില 96000 ഡോറളിന് താഴെയെത്തി. ക്രൂഡ് ഓയില്‍ വില നേരിയ ഉയര്‍ച്ച കാണിക്കുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 73.64 ഡോളറായി. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഇന്ന് സുപ്രധാന യോഗം ചേരുന്നുണ്ട്. ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി തുടരണമോ അതോ ഉല്‍പ്പാദനം ഉയര്‍ത്തണമോ എന്ന കാര്യത്തില്‍ തീരുമാനം വന്നേക്കും. ഇതിന് അനുസരിച്ചാകും നാളെ വിപണിയില്‍ ചലനമുണ്ടാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+