നോ​ണ്‍ ആധാര്‍ വേരിഫിക്കേഷന്‍ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മാത്രം: നയം വ്യക്തമാക്കി!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മൊബൈല്‍ നമ്പറുകളുടെ നോണ്‍ ആധാര്‍ വേരിഫിക്കേഷന്‍ എന്‍ആര്‍ഐകള്‍ക്കും വിദേശികളായ വിനോദസഞ്ചാരികള്‍ക്കും മാത്രമാക്കുമെന്ന് സൂചന. ആധാര്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെയാണ് ടെലികോം മന്ത്രാലയത്തിന്‍റെ നീക്കം. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്‍റെ ഭാഗമായാണിത്.

ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സൗജന്യ സേവനം: കേരളത്തില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്!

കടയില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്കും മറ്റും പുതിയ രീതിയില്‍ ആധാര്‍ ലിങ്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന സമയപരിധി മാര്‍ച്ച് 31ലേക്ക് മാറ്റിയതായും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ രീതി പ്രകാരം ഓണ്‍ലൈനിലൂടെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യാം.

 വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന്
ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

 വീട്ടിലെത്തി പൂര്‍ത്തിയാക്കണം

വീട്ടിലെത്തി പൂര്‍ത്തിയാക്കണം

ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

 ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം മൊബൈല്‍ കണക്ഷന്‍ സ്വന്തമായുള്ളവര്‍ക്ക് ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇതെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

 ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം


ഒന്നിലധികം മൊബൈല്‍ കണക്ഷന്‍ സ്വന്തമായുള്ളവര്‍ക്ക് ആധാറുമായി രജിസ്റ്റര്‍ ചെയ്ത ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബാക്കിയുള്ള നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മൊബൈല്‍ വേരിഫിക്കേഷന്‍ നടപടികള്‍ സുതാര്യമാക്കിയതോടെയാണ് ഈ സൗകര്യം ലഭിക്കും.

 നടപടി എന്തിന്

നടപടി എന്തിന്

ഇതിനായി മൊബൈല്‍ കമ്പനികള്‍ പ്രത്യേക ഓണ്‍ലൈന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചുവരുന്നതിനാലാണ് ആധാര്‍ നമ്പരുകള്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്. പലകോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്ത ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

 ഭീഷണി മാത്രം ബാക്കി

ഭീഷണി മാത്രം ബാക്കി


ഉടന്‍ തന്നെ ആധാറും സിം കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഉപഭോക്താക്കളോട് മുഴക്കുന്നത്. എന്നാല്‍ അടുത്ത ഫെബ്രുവരി വരെയാണ് ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം. ഇതിനിടെ ടെലികോം കമ്പനികളുടെ ഭീഷണി ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്.

ഭയം കമ്പനികള്‍ക്കോ

ഭയം കമ്പനികള്‍ക്കോ


ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഫെബ്രുവരിയ്ക്ക് മുമ്പുതന്നെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ നീക്കമെന്നാണ് വോഡഫോണ്‍ നല്‍കുന്ന വിശദീകരണം.

 10 രൂപ മുതല്‍ 30 രൂപ വരെ

10 രൂപ മുതല്‍ 30 രൂപ വരെ


ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ടെലികോം കമ്പനികളുടെ ഔദ്യോഗിക ഔട്ട്ലെറ്റുകളും മൊബൈല്‍ റീട്ടെയില്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ടെലികോം കമ്പനികള്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി സൗജന്യമായി നല്‍കുന്ന ഉപകരണത്തിന്‍റെ പേരിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്.

 തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

2018 ഫെബ്രുവരിക്കുള്ളില്‍ ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കോടതി വിധി വന്നതോടെ തന്നെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം ചൂ​ണ്ടിക്കാണിച്ച് എസ്എംഎസ് അയക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ മത്സരിക്കുന്നത് തങ്ങളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുവരാതിരിക്കാനാണ്. ഇത് മുതലെടുക്കുന്ന നീക്കമാണ് മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ നടത്തുന്നത്.

 തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരിലുള്ള തട്ടിപ്പ് തടയുന്നതിനായി നിലവിലുള്ള കണക്ഷനില്‍ നിന്ന് മറ്റേതെങ്കിലും കണക്ഷനിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നതിന് എസ്എംഎസ് അയച്ച ശേഷം തിരഞ്ഞെടുത്ത കണക്ഷനില്‍ ആധാര്‍ സമര്‍പ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ നടത്തുന്ന തട്ടിപ്പികള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

 രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

English summary
Government is looking to provide non-Aadhaar based verification for mobile phones only for certain categories

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്