വായ്പകള്‍ക്ക് ഇനി ബാങ്കില്‍ കയറി ഇറങ്ങേണ്ട, വായ്പ എ ടി എം വഴിയും ലഭ്യമാകും
മുംബൈ : വായ്പ എടുക്കുന്നതിനായി ഇനി ബാങ്കുകള്‍ കയറിയിറങ്ങേടതില്ല. ഇതിനായി ബാങ്ക് പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി എ ടി എം വഴി പണം മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഇനി ചെറിയ ലോണുകളും ലഭ്യമാക്കാന്‍ എച്ച് ഡി എഫ് സി ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. സ്‌പോര്‍ട്ട് വായ്പാ സംവിധാനമാണ് ബാങ്ക് ഒരുക്കിയിട്ടുള്ളത്. പണം എടുക്കുന്നതു പോലെ തന്നെ എപ്പോള്‍ വേണമെങ്കിലും വായ്പയും എടുക്കാന്‍ സാധിക്കും.
അടുത്തിടെ വായ്പാ അംഗീകാരങ്ങള്‍ ഓരോ ഉപഭോക്താവിന്റെയും പേരില്‍ ഒരുക്കിയിട്ടുണ്ട്. വായ്പയെടുക്കുന്നയാള്‍ ബാങ്ക് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുന്നതിലൂടെ 10 സെക്കന്‍ഡിനുള്ളില്‍ ബാങ്ക് വായ്പാ വിവരങ്ങള്‍ ലഭ്യമാകും. ഇതിലൂടെ 12 ശതമാനത്തോടെ ബാങ്കില്‍ നിന്നും വായ്പയും ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ എടുക്കുന്ന ആളുകളുടെ വിവരങ്ങള്‍ അനലിറ്റിക്കല്‍ എന്‍ജിനിലൂടെ അപ്പോള്‍ തന്നെ ബാങ്കിന് ലഭിക്കുന്നു.

രാജ്യത്ത് എച്ച് ഡി എഫ് സിയുടെ 11,907 എടി എം ഉണ്ട്. എന്നാല്‍ അതില്‍ 2.27 ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളുമുണ്ട്. എല്ലാ മാസവും 3.4 കോടി ജനങ്ങള്‍ പണമിടപാട് നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ ഏതാനും ക്ലിക്കിലുടെ വായ്പകള്‍ ലഭ്യമാകുന്നു.
തുടക്കത്തില്‍ ബാങ്ക് വായ്പകള്‍ ലഭ്യമാകുന്നത് കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും ശബള അക്കൗണ്ട് ഉള്ളവര്‍ക്കുമായിരിക്കും. ഗാര്‍ഹിക ലോണിന് 10 ശതമാനം എന്ന നിരക്കിലായിരിക്കും ബാങ്ക് വായ്പ നല്‍കുന്നത്.












Click it and Unblock the Notifications