ജെറ്റ് എയര്‍വേസില്‍ ഉഗ്രന്‍ സ്വാതന്ത്ര്യദിന ഓഫര്‍!!30 ശതമാനം വരെ ഡിസ്‌കൗണ്ട്!!

Subscribe to Oneindia Malayalam

മുംബൈ: ഉഗ്രന്‍ സ്വാതന്ത്ര്യ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ട് ജെറ്റ് എയര്‍വേസ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 ശതമാനം ഓഫറിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. 'ഫ്രീഡം സെയില്‍' എന്നാണ് ഓഫറിന് പേരിട്ടിരിക്കുന്നത്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ ആഗസ്റ്റ് 11നാണ് ആരംഭിക്കുക. ഇക്കണോമി ക്ലാസുകള്‍ക്ക് 30 ശതമാനവും പ്രീമിയം ക്ലാസിന് 20 ശതമാനവുമാണ് ഓഫര്‍.

44 ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്കും 20 ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനുകളിലേക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. സെപ്റ്റംബര്‍ 5 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം. എന്നാല്‍ ഓഫര്‍ നിരക്കില്‍ ഒരാള്‍ക്ക് എത്ര ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാമെന്നത് ജെറ്റ് എയര്‍വേസ് വ്യക്തമാക്കിയിട്ടില്ല.

 14-1431607484-jet-airways-600-11-1502437966.jpg -Properties Alignment

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളും വിമാനക്കമ്പനികളും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫര്‍ മഹാമേളയാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഏഷ്യയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഓഫര്‍ നിരക്കനുസരിച്ച് 1,200 രൂപയിലും താഴെയാണ് ടിക്കറ്റ് വില്‍പന ആരംഭിക്കുക. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഓഫര്‍. ഓഫര്‍ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഉള്ളൂവെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ബെംഗളൂരു, കല്‍ക്കത്ത, ഗോവ, കൊച്ചി, ദില്ലി, പൂനെ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍ ടിക്കറ്റ് ലഭിക്കുക.

English summary
Jet Airways Offers 30% Discount On Fares Under Independence Day Sale
Please Wait while comments are loading...