ജിയോയ്ക്ക് ദിവസവും രണ്ട് കോടി കോള്‍ ഡ്രോപ്പ്... രണ്ട് കോടി!!! കുറ്റം മുഴുവന്‍ എയര്‍ടെല്ലിന്
റിലയന്‍സ് ജിയോ സിം കിട്ടാന്‍ വേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അള്‍ലിമിറ്റഡ് 4ജി അനുഭവിക്കുക എന്നത് തന്നെ ആളുകളുടെ ലക്ഷ്യം. പക്ഷേ അണ്‍ലിമിറ്റഡ് കോള്‍ പ്രതീക്ഷിച്ച് ജിയോ സിം എടുത്തവരുടെ കാര്യം കഷ്ടമാണ്.
ജിയോയില്‍ നിന്ന് ജിയോയിലേക്ക് വിളിച്ചാല്‍ കിട്ടും. വേറെ നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചാല്‍ ഒരു കാര്യവും ഇല്ല. നെറ്റ് വര്‍ക്ക് ബിസി എന്ന പല്ലവി തന്നെ. എയര്‍ ടെല്ലിലേക്കും വോഡഫോണിലേക്കും വിളിച്ചാല്‍ ഒരുിക്കല്‍ പോലും കിട്ടില്ല.
എല്ലാത്തിനും കാരണം എയര്‍ ടെല്‍ ആണെന്നാണ് ജിയോ പറയുന്നത്. എന്നാല്‍ എയര്‍ ടെല്‍ പറയുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്... ജിയോയ്ക്ക് ഏറെ നാണക്കേടുണ്ടാക്കുന്ന കാര്യം.

അണ്‍ലിമിറ്റഡ്
അണ്‍ലിമിറ്റഡ് ഫ്രീ വോയ് കോളും ഡാറ്റയും ആണ് ഡിസംബര്‍ 31 വരെ ജിയോ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. അതില്‍ 4ജി ഡാറ്റ അണ്‍ലിമിറ്റഡ് അല്ലെന്ന് ആദ്യമേ വ്യക്തമായിരുന്നു.

വിളിച്ചാല്‍ കിട്ടണം
ജിയോ നമ്പറില്‍ നിന്ന് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചാല്‍ കണക്ഷന്‍ കിട്ടാന്‍ വലിയ പാടാണ്. അപൂര്‍വ്വം ചില നെറ്റ് വര്‍ക്കുകളിലേക്ക് മാത്രമേ കിട്ടുകയുള്ളൂ. എയര്‍ ടെല്ലിലേക്ക് വിളിച്ചാല്‍ പിന്നെ പറയുകയും വേണ്ട. അപ്പോള്‍ പിന്നെ എന്ത് അണ്‍ലിമിറ്റഡ്.

ഏറ്റവും വലുത്
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് എയര്‍ടെല്ലിന് സ്വന്തമാണ്. അപ്പോള്‍ പിന്നെ എയര്‍ ടെല്ലിലേക്ക് വിളിക്കാന്‍ പറ്റില്ലെങ്കില്‍ ജിയോ സിം കൊണ്ട് എന്താണ് ഗുണം.

രണ്ട് കോടി കോള്‍ ഡ്രോപ്പ്
പ്രതിദിനം രണ്ട് കോടിയോളം ആണ് ജിയോയില്‍ വരുന്ന കോള്‍ ഡ്രോപ്പുകള്‍ എന്നാണ് കണക്ക്. ഇതൊരിക്കലും ഒരു ചെറിയ സംഖ്യയല്ല. എന്താണിതിന് കാരണം.

കുറ്റം എയര്‍ടെല്ലിന്
എയര്‍ടെല്ലിന് മാര്‍ക്കറ്റിലെ മത്സരത്തിനോട് പ്രതികൂലമായ നിലപാടാണെന്നാണ് ജിയോയുടെ ആരോപണം. അതുകൊണ്ടാണത്രെ ഈ കോള്‍ ഡ്രോപ്പ് ഉണ്ടാകുന്നത്. മാര്‍ക്കറ്റിലെ തങ്ങളുടെ അപ്രമാദിത്തം എയര്‍ടെല്‍ ദുരുപയോഗം ചെയ്യുകയാണെന്നും ജിയോ ആരോപിക്കുന്നു.

പിഒഎല്‍
ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ പോയന്റ്‌സ് ഓഫ് ഇന്റര്‍ കണക്ഷന്‍ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. അത് തന്നെയാണ് പ്രശ്‌നവും.

അത് നല്‍കുന്നില്ല
ഈ പോയന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ സേവനം എയര്‍ടെല്‍ ജിയോയ്ക്ക് നല്‍കുന്നില്ല എ്ന്നാണ് ആക്ഷേപം. അതുവഴി ജനങ്ങള്‍ക്ക് കിട്ടേണ്ട മികച്ച സേവനം എയര്‍ടെല്‍ നഷ്ടപ്പെടുത്തുകയാണെന്നും ജിയോ ആരോപിക്കുന്നു.

പിഒഎല്‍ കൂട്ടി
ജിയോയുമായുള്ള കരാര്‍ പ്രകാരം എയര്‍ടെല്‍ പിഒഎല്‍ കൂട്ടിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതുപോലെ തന്നെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അപേക്ഷകളും സ്വീകരിക്കുന്നുണ്ട്.

ടെക്‌നോളജി പോര
എന്നാല്‍ അതൊന്നും അല്ല ജിയോയുടെ പ്രശ്‌നം എന്നാണ് എയര്‍ടെല്‍ പറയുന്നത്. തങ്ങളുടെ നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാണ് ജിയോ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എന്നാണ് എയര്‍ടെല്ലിന്റെ വാദം.

പിഒഎല്‍ കുറച്ച് മാത്രം
എയര്‍ടെല്‍ അവര്‍ക്ക് നല്‍കാവുന്ന പിഒഎല്ലിന്റെ നാലില്‍ ഒന്ന് മാത്രമാണ് നല്‍കുന്നത് എന്നാണ് ജിയോ ഉന്നയിക്കുന്ന ആക്ഷേപം. എന്തായാലും ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാന്‍ കഴിയുന്നില്ല.












Click it and Unblock the Notifications