കിട്ടാകടത്തില്‍ 25ശതമാനവും വെറും 12 ബാങ്ക് എക്കൗണ്ടുകളില്‍ നിന്ന്, ആരാണിവര്‍?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: രാജ്യത്തെ മൊത്തം ബാങ്കുകളുടെ കിട്ടാക്കടം എട്ടു ലക്ഷം കോടിയാണ്. അതിന്‍റെ 25 ശതമാനം തുകയും 12 ബാങ്ക് എക്കൗണ്ടുകളുടേതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക്.

നിശ്ചല ആസ്തിയായി പ്രഖ്യാപിച്ചിട്ടുള്ള കിട്ടാക്കടം എത്രയും വേഗം പിരിച്ചെടുക്കണമെന്ന് കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വീഴ്ചവരുത്തിയവരുടെ പേരുകള്‍ പ്രഖ്യാപിക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല.

 rbi-04

ഏറ്റവും കൗതുകകരമായ കാര്യം എട്ടു ലക്ഷം കോടി കിട്ടാക്കടത്തില്‍ ആറു കോടിയും പൊതുമേഖലാ ബാങ്കുകളുടെതാണ്. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് രണ്ടു ദിവസം മുന്പ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പ്രഖ്യാപിച്ചിരുന്നു.

പുതിയ ബാങ്കിങ് റഗുലേഷന്‍ ഓര്‍ഡിനന്‍സില്‍കിട്ടാക്കടം പിടിച്ചെടുക്കാന്‍ ശക്തമായ വ്യവസ്ഥകളുണ്ട്. ബാങ്കുകള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍പണം തിരിച്ചു പിടിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്ക് നേരിട്ട് റിക്കവരി നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

English summary
Just 12 accounts responsible for 25% of Rs 8 lakh crore bad debt with banks.
Please Wait while comments are loading...