കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിലിക്കണ്‍ വാലിയെ വെട്ടിക്കാന്‍ ബാംഗ്ലൂര്‍

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ലോകത്തിന്റെ ഐടി തലസ്ഥാനമാകാന്‍ ബാംഗ്ലൂര്‍ ഒരുങ്ങുന്നു. ഇതിനായി കര്‍ണാടക സര്‍ക്കാര്‍ പുതിയ ഐടി നയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. 2013 ഒക്ടോബര്‍ 22 ന് നടക്കുന്ന ഐടിഇ ബിസ് എന്ന പരിപാടിക്കിടെ പുതിയ ഐടി നയം പ്രഖ്യാപിക്കും. പുതിയ ഐടി നയത്തിലും തൊഴില്‍ നിയമങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല.

ഐടി മേഖലയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ആണ് പദ്ധതി. ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളില്‍ ഐടി നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരിക്കും പുതിയ നയം. തൊഴില്‍ നിയമം ബാധകമല്ലാതിരിക്കുന്നതോടെ കൂടുതല്‍ നിക്ഷേപത്തിനും സാധ്യത ഏറുകയാണ്. മറ്റ് മേഖലകളെ പോലെ സമരങ്ങളോ പണിമുടക്കുകളോ തൊഴില്‍ നിയമം ബാധകമല്ലാത്ത ഐടി മേഖലയില്‍ ഉണ്ടാകില്ല എന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

IT

നിലവില്‍ കര്‍ണാടകത്തില്‍ ഒമ്പത് ലക്ഷം ഐടി ജീവനക്കാരാണ് ഉള്ളത്. ഇത് 2020 ആകുമ്പോള്‍ രണ്ട് കോടി ആക്കുകയാണ് ലക്ഷ്യം. ഐടിമേഖലയില്‍ നിന്നുള്ള കയറ്റമുതി 1.65 ലക്ഷം കോടിരൂപയില്‍ നിന്ന് 4 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തുക എന്നതും പുതിയ നയത്തിന്റെ ലക്ഷ്യമാണെന്ന് ഐടി സെക്രട്ടറി ശ്രീവത്സ കൃഷ്ണ അറിയിച്ചു.

പുതിയ ഐടി നയം സംസ്ഥാനത്തെ ലോകത്തിലെ തന്ന് ഏറ്റവും വലിയ ഐടി മേഖലാക്കുമെന്നും, അമേരിക്കയിലെ സിലിക്കണ്‍ വാലിയെ പോലും കടത്തിവെട്ടുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

നിലവില്‍ ബാംഗ്ലൂര്‍ ആണ് രാജ്യത്തിന്റെ ഐടി തലസ്ഥാനം. എന്നാല്‍ കര്‍ണാകടത്തിലെ തന്നെ മറ്റ് ചില നഗരങ്ങളിലും ഐടി വ്യവസായം ധ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ മൈസൂരില്‍ ന്‍ഫോസിസിന്റെ 270 ഏക്കറില്‍ പരന്നു കിടക്കുന്ന കാമ്പസ് തുടങ്ങിക്കഴിഞ്ഞു. മംഗലാപുരവും ഹുബ്ലിയും ഐടി കേന്ദ്രങ്ങളായിക്കൊണ്ടിരിക്കുകയാണ്.

ഇതിഹാസ സമാനമായിരിക്കും പുതിയ ഐടി നയത്തിന്റെ പ്രഖ്യാപനം എന്നാണ് ഐടിമന്ത്രി എസ്ആര്‍ പാട്ടീല്‍ പറഞ്ഞത്. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കാനും വൈദ്യുതി സബ്‌സിഡി നല്‍കാനും പദ്ധതിയുണ്ടെന്നാണ് അറിയുന്നത്.

English summary
The Karnataka government is set to announce a new information technology (IT) policy to attract more investment into the state, with a special focus on raising investor interest in tier-II and tier-III cities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X