Get Updates
Get notified of breaking news, exclusive insights, and must-see stories!

താഴാന്‍ മടിച്ച് സ്വര്‍ണം; ഉയര്‍ന്ന വിലയില്‍ തന്നെ, ട്രംപിനെ നിരീക്ഷിച്ച് വിപണി, പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. അമേരിക്കയിലെ ഭരണമാറ്റം എന്തൊക്കെ ചലനങ്ങളാണ് വിപണിയില്‍ സൃഷ്ടിക്കുക എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. ആദ്യ ദിനത്തില്‍ തന്നെ 200ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്. ഇതില്‍ ഏറെ ചര്‍ച്ചയാകുന്ന ഉത്തരവുകളുമുണ്ട്.

ഡോളറിനെ ശക്തിപ്പെടുത്താന്‍ പര്യാപ്തമായ നടപടി ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ ഇന്ന് ഡോളര്‍ മൂല്യം അല്‍പ്പം താഴുകയാണ് ചെയ്തത്. പ്രതീക്ഷിച്ചതില്‍ നിന്ന് മറിച്ച് സംഭവിക്കുമോ എന്നും അറിയേണ്ടതുണ്ട്.

goldprice-january21

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59600 രൂപയില്‍ തുടരുകയാണ്. ജനുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഒന്നിന് 57200 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 2400 രൂപയുടെ വര്‍ധനവാണ് ഇന്ന്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റം കേരളത്തിലെ ജ്വല്ലറി വിപണി നിരീക്ഷിക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് വില മാറ്റമില്ലാത്തത്.

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 7450 രൂപയാണ് ഇന്നത്തെ വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6140 രൂപയാണ് വില. വെള്ളിയുടെ വില ഗ്രാമിന് 99 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 2724 ഡോളറാണ് പുതിയ നിരക്ക്. ആഗോള വിപണിയില്‍ കൂടിയിട്ടും കേരളത്തില്‍ മാറ്റമില്ലാതെ തുടരുന്നു എന്നതും എടുത്തു പറയണം.

ഡോളര്‍ മൂല്യം കുറയുകയാണ് ചെയ്തിരിക്കുന്നത്. ഡോളര്‍ സൂചിക 109ല്‍ നിന്ന് 108ലേക്ക് താഴ്ന്നു. ഇന്ത്യന്‍ രൂപ അല്‍പ്പം നില മെച്ചപ്പെടുത്തി. 86.41 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ മൂല്യത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്‍കിട നിക്ഷേപകരില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് വൈകാതെ ചര്‍ച്ച നടത്തിയേക്കുമെന്നും കേള്‍ക്കുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ വര്‍ധിക്കും. നിക്ഷേപ സൗഹൃദ അന്തരീക്ഷം വന്നാല്‍ സ്വര്‍ണവില കുറയും. ബിസിനസ് രംഗത്തേക്ക് കൂടുതല്‍ പണം ഒഴുകുന്ന സാഹചര്യമുണ്ടാകും.

ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുമെന്നും അമേരിക്കക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കുമെന്നുമാണ് ട്രംപ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്കും നേട്ടമാകും. അമേരിക്ക കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എണ്ണ ലഭ്യത വര്‍ധിച്ചാല്‍ വില കുറഞ്ഞു വരും. ബ്രന്റ് ക്രൂഡ് വില ഇന്ന് 80 ഡോളറിലാണുള്ളത്.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഉയരുകയാണ്. സാങ്കല്‍പ്പിക കറന്‍സികളുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തെത്തുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞാഴ്ച 92000 ഡോളര്‍ വരെ താഴ്ന്ന ബിറ്റ് കോയിന്‍ ഇന്ന് 102000 ഡോളറിന് മുകളിലാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+