എല്ലാം തിരിച്ചുപിടിക്കാന്‍ അനില്‍ അംബാനി, മകന്‍ കൈവെച്ചതെല്ലാം പൊന്നായി മാറി; ഞെട്ടിക്കുന്ന ആസ്തി
മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ലോകത്തെ തന്നെ പതിനൊന്നാമത്തെ വലിയ കോടീശ്വരനാണ് മുകേഷ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും അദ്ദേഹമാണ്. എന്നാല്‍ അനില്‍ അംബാനിയുടെ കാര്യം ഇതിന് നേര്‍ വിപരീതമാണ്. അദ്ദേഹത്തെ 2020ല്‍ ബ്രിട്ടനിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
കോടതിയില്‍ നിരവധി കേസുകളും അനില്‍ അംബാനിക്കെതിരെ ഉണ്ടായിരുന്നു. മുമ്പ് ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ് അനില്‍ അംബാനി. എന്നാല്‍ ഒന്നൊന്നായി എല്ലാം നഷ്ടപ്പെടുകയായിരുന്നു അനില്‍ അംബാനിക്ക്.

അതേസമയം എല്ലാം നഷ്ടപ്പെട്ട അനില്‍ അംബാനിക്കും കുടുംബത്തിനും വലിയൊരു പ്രതീക്ഷയായി മാറിയിരിക്കുകയാണ് ജയ് അന്‍മോള്‍ അംബാനി. ആരാണ് ജയ് എന്ന് ആദ്യം അറിയണം. അനില്‍ അംബാനിയുടെ മകനാണ് അദ്ദേഹം. ഒരിക്കല്‍ ലോകത്തെ തന്നെ ആറാമത്തെ വലിയ സമ്പന്നനായിരുന്നു അനില്‍ അംബാനി. 1.83 ലക്ഷം കോടിയായിരുന്നു അനില്‍ അംബാനിയുടെ ആ സമയത്തെ ആസ്തി.
വായില്‍ വെള്ളിക്കരണ്ടിയുമായിട്ടാണ് അന്‍മോള്‍ അംബാനി വിജയിച്ചത്. മുംബൈയിലെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂള്‍സില്‍ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. തുടര്‍ പഠനം ബ്രിട്ടനിലെ സെവന്‍ ഓക്‌സ് സ്‌കൂളിലായിരുന്നു. എന്നാല്‍ അന്‍മോളിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല.
കുടുംബ ബിസിനസിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ അന്‍മോള്‍ എത്തിയിരുന്നു. റിലയന്‍സിന്റെ നിരവധി ബിസിനസുകള്‍ അനില്‍ അംബാനിയായിരുന്നു ആ സമയം നോക്കിയിരുന്നത്. എന്നാല്‍ റിലയന്‍സ് ക്യാപിറ്റലിലായിരുന്നു അന്‍മോള്‍ ആ സമയം കൂടുതലായും ശ്രദ്ധിച്ചത്. പതിനെട്ടാം വയസ്സില്‍ റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടില്‍ ഇന്റേണിയായി അന്‍മോള്‍ എത്തിയിരുന്നു.
റിലയന്‍സ് ക്യാപിറ്റലിന്റെ അഡീഷണല്‍ ഡയറക്ടറായി 2016ലാണ് അദ്ദേഹം നിയമിതനാവുന്നത്. ആധുനിക മാനേജ്‌മെന്റ് സ്‌കില്ലുകളും, ഏറ്റവും പുതിയ കാഴ്ച്ചപ്പാടുകളുമായിരുന്നു അന്‍മോളിന്റെ ഏറ്റവും വലിയ കരുത്ത്. അധികം വൈകാതെ തന്നെ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ ബോര്‍ഡിലും അന്‍മോള്‍ അംഗമായി മാറി.
അനില്‍ അംബാനി സാമ്പത്തിക തകര്‍ച്ച ഏറ്റവും രൂക്ഷമായ ഘട്ടത്തിലായിരുന്നു ബിസിനസിലേക്ക് അന്‍മോള്‍ കമ്പനിയുടെ മേധാവിയായി വരുന്നത്. റിലയന്‍സ് ഗ്രൂപ്പിന്റെ ഓഹരികളില്‍ നാല്‍പ്പത് ശതമാനത്തോളം കുതിപ്പാണ് അന്‍മോളിന്റെ നേതൃനിരയിലേക്ക് വരവോടെ സാധ്യമായത്. ജാപ്പനീസ് ബിസിനസ് ഭീമന്‍മാരായ നിപ്പോണിനോട് റിലയന്‍സില്‍ കൂടുതല്‍ നിക്ഷേപത്തിനായും അന്‍മോള്‍ അഭ്യര്‍ത്ഥിച്ചു. ഇത് പുതിയ രണ്ട് സംരംഭങ്ങള്‍ തുടങ്ങാനും അന്‍മോളിനെ സഹായിച്ചു.
റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് എന്നിവ അങ്ങനെ വന്ന കമ്പനികളാണ്. രണ്ടയിരം കോടിയില്‍ അധികമാണ് അന്‍മോളിന്റെ ആസ്തിയെന്ന് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലമ്പോര്‍ഗിനി ഗല്ലാര്‍ഡോ, റോള്‍സ് റോയ്‌സ് ഫാന്റം, എന്നീ ആഡംബര കാറുകളും അന്‍മോളിന് സ്വന്തമായിട്ടുണ്ട്. സ്വന്തമായി ഹെലികോപ്ടറുകളും വിമാനങ്ങളും അന്‍മോള്‍ അംബാനിക്കുണ്ട്. ഇവ ബിസിനസ് യാത്രകള്‍ക്കാണ് ഉപയോഗിക്കാറുള്ളത്.












Click it and Unblock the Notifications