തെക്ക് കിഴക്കനേഷ്യൻ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; ബാങ്കോക്കിൽ പുതിയ ഓഫീസും ലോജിസ്‌റ്റിക്‌സ് ഹബ്ബും
ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്‌റ്റിക്‌സ് ഹബ്ബും പ്രവർത്തനം ആരംഭിച്ചു.
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ട് പ്രാദേശിക ഓഫിസും ലോജിസ്‌റ്റിക്‌സ് ഹബ്ബ് തായ്‌ലൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്‌തു.
വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ മന്ത്രാലയം ഡയറക്‌ടർ ജനറൽ സുനന്ത കാങ്‌വൽകുൽക്കി, തായ്‌ലൻഡിലെ യുഎഇ എംബസി ചാർജ് ഡി അഫയേഴ്‌സ് സൗദ് ഇബ്രാഹീം അൽ തുനൈജി, തായ്‌ലാൻഡ് എക്‌സിം ബാങ്ക് പ്രസിഡന്റ് ചരത് രത്തനബൂനിറ്റി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു തായ്‌ലാൻഡ് ഡയറക്‌ടർ സയ്യിദ് അബ്‌ദുൽ അനീസ് തുടങ്ങിയവരും സംബന്ധിച്ചു. ഉദ്ഘാടനത്തിനു ശേഷം ഓഫിസും മറ്റ് അനുബന്ധ സൗകര്യങ്ങളും മന്ത്രി നോക്കികണ്ടു.

തായ്‌ലാൻഡ് ഉത്പന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉത്പന്നങ്ങളുടെ മികവ് ഗൾഫ് രാജ്യങ്ങളിൽ സജീവമക്കാൻ മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ പറഞ്ഞു. സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്‌ച നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ റിയാദ് ലുലു ഹൈപ്പർ മാർക്കറ്റിലെ തായ് ഭക്ഷ്യ മേള ഉദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി അനുസ്‌മരിച്ചു. തായ്‌ലൻഡിലെ ലുലുവിന്റെ നിക്ഷേപങ്ങൾക്ക് മന്ത്രി എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.
കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഉൽക്കൊള്ളുന്ന ലോജിസ്‌റ്റിക്‌സ് ഹബ്ബ് തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എംഎ യൂസഹലി പറഞ്ഞു. 27 വർഷമായി ലുലു തായ്‌ലാൻഡിലെ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തായ്‌ലാൻഡിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൂടുതലായി വിപണിയിലെത്തിക്കാൻ പുതിയ ഹബ്ബ് സഹായകരമാകും. ഉപഭോക്താക്കൾക്ക് ഏറെ താത്പര്യമുള്ള തായ് ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടെ ഉല്പന്നങ്ങൾ കൂടുതലായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.
പ്രാദേശിക കർഷകർക്കും ഉത്പാദകർക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ നീക്കം. അരി, പഴം-പച്ചക്കറി, ഗാർമെന്റ്സ്, സ്‌റ്റേഷനറി അടക്കം 4000-ത്തിലധികം ഉത്പന്നങ്ങൾ നിലവിൽ ലുലു തായ്‌ലാൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് യൂസഫലി കൂട്ടിച്ചേർത്തു. തായ്‌ലാൻഡിൽ പ്രവർത്തനം ആരംഭിച്ച 1998 മുതൽ ജോലിയിൽ പ്രവേശിച്ച തായ്‌ലാൻഡ് സ്വദേശി സുവിനെ ചടങ്ങിൽ മന്ത്രിയും യൂസഫലിയും ചേർന്ന് ആദരിച്ചു.
ബാങ്കോക്കിൽ നിന്ന് നേരെ നാട്ടികയിലേക്ക്
അതേസമയം, ചടങ്ങിന് ശേഷം യൂസഫലി നേരെ പോയത് ജന്മനാട്ടിലേക്കാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബിസിനസ് ജെറ്റിൽ പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയ ലുലു ഗ്രൂപ്പ് ചെയർമാന്റെ നടപടി ശ്രദ്ധ നേടുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ ജന്മാനാടായ നാട്ടികയിലേക്ക് എത്തിയത് ബാങ്കോങ്ങിലെ ബിസിനസ് തിരക്കുകൾക്കിടയിൽ നിന്നാണ്.
ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം.എ യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എംഎൽപി സ്‌കൂളിൽ വൈകിട്ടോടെ അദ്ദേഹം എത്തി വോട്ട് രേഖപ്പെടുത്തി. യൂഡിഎഫ് സ്ഥാനാർത്ഥിയായ കെ.എ ഷൗക്കത്തലി, ബിജെപി സ്ഥാനാർത്ഥിയായ പിവി സെന്തിൽ കുമാർ, എൽഡിഎഫ് സ്ഥാനാർത്ഥിയായ ഐപി മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർത്ഥികളോട് കുശലാന്വേഷണം നടത്തി പിന്നീട് വോട്ട് രേഖപ്പെടുത്തിയാണ് ബൂത്തിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
ഒരു പൗരനെന്ന നിലയിൽ തന്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നതെന്നും ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. പഞ്ചായത്ത് മെമ്പർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. ഒരു കച്ചവടക്കാരനും വാർഡ് മെമ്പറും ഒരുമിച്ച് നിന്നാൽ വാർഡ് മെമ്പറിനാണ് മുൻഗണന നൽകേണ്ടത്.

അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഞാൻ പഠിച്ച സ്‌കൂളിൽ തന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബൂത്തിലെത്തിയ ബാല്യകാല സുഹൃത്തിനോട് കുശലം പറഞ്ഞും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസയും നേർന്നാണ് അദ്ദേഹം മടങ്ങിയത്.
-
പണമിടപാടുകളില് ചില അബന്ധങ്ങള് പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications