ലുലു ഗ്രൂപ്പിന് കാലിടറിയോ? റെക്കോർഡ് നഷ്ടം, സൗദിയിലേക്ക് ഇപ്പോഴില്ല, ആദ്യം യുഎഇ മാത്രം
യു എ ഇ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ലോകത്തിന് മുന്നില്‍ മലയാളികള്‍ക്ക് അഭിമാനപൂർവ്വം എടുത്ത് കാണിക്കാന്‍ കഴിയുന്ന വ്യവസായ ശൃംഖലയാണ് ലുലു ഗ്രൂപ്പിന്റേത്. തൃശൂർ നാട്ടികക്കാരനായ എംഎ യൂസഫ് അലി തുടങ്ങിയ ലുലു ഗ്രൂപ്പ് ഇന്ന് അമേരിക്കയില്‍ ഉള്‍പ്പെടെ 25 രാജ്യങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വളർത്തി.
ബിസിനസ് പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് തങ്ങളുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തിയേക്കുമെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒക്ടോബർ അവസാന ആഴ്ചയിലോ നവംബർ ആദ്യത്തിലോ ആയി ഓഹരി വില്‍പ്പന നടത്താനുള്ള നീക്കമായിരുന്നു ലുലു നടത്തിയിരുന്നത്.

ഐ പി ഒ വഴി 150 കോടി മുതല്‍ 185 കോടി ഡോളർ വരെ, അതായത് ഏകദേശം 12600 കോടി മുതല്‍ 15500 കോടി വരെ ഇന്ത്യന്‍ രൂപ സ്വരൂപിക്കാനാണ് ലുലു ലക്ഷ്യമിടുന്നതെന്നായിരുന്നു റിപ്പോർട്ട്. ഒരേ സമയം ഇരട്ട ലിസ്റ്റിങ്ങായിരുന്നു ലുലു ഗ്രൂപ്പ് ആലോചിച്ചിരുന്നത്. അതായത് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും, സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി കമ്പനിയെ ലിസ്റ്റ് ചെയ്യാനായിരുന്നു നീക്കം.
അതേസമയം, ഇരട്ട ലിസ്റ്റിങ് എന്ന നീക്കത്തില്‍ നിന്നും ലുലു ഗ്രൂപ്പ് പിന്മാറുന്നുവെന്ന വാർത്തയാണ് ഗള്‍ഫ് മാധ്യമമായ സോയ ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ലിസ്റ്റിങിലേക്ക് കമ്പനി മാറിയേക്കുമെന്നും അത് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ഇതോടെ തദാവൂളില്‍ തല്‍ക്കാലം കമ്പനി ലിസ്റ്റ് ചെയ്തേക്കില്ല.
ഈ മാറ്റം വിപണികളുടെയോ നിക്ഷേപകരുടെ ഡിമാൻഡിൻ്റെയോ പ്രതിഫലനമല്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. രണ്ട് റെഗുലേറ്റർമാരുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇരട്ട ലിസ്റ്റിങില്‍ നിന്നും പിന്മാറുന്നതെന്നാണ് ഇടപാടുമായി ബന്ധപ്പെട്ട ബാങ്കർമാർ പറയുന്നതായും സോയ റിപ്പോർട്ട് ചെയ്യുന്നു.
ഐ പി ഒയുടെ നടപടി ക്രമങ്ങള്‍ക്കായി അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എമിറേറ്റ്സ് എൻ ബി ഡി കാപ്പിറ്റൽ, എച്ച് എസ് ബി സി ഹോൾഡിങ്സ് എന്നിവരെയാണ് ലുലു ഗ്രൂപ്പ് ചുമതലപ്പെടുത്തിയിരുന്നത്. അതേസമയം ഐ പി ഒയുമായി ബന്ധപ്പെട്ടോ, ഇരട്ട ലിസ്റ്റിങില്‍ നിന്നും പിന്മാറിയതിനെക്കുറിച്ചോ ചുമതലപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
താല്‍ക്കാലികമായി പിന്മാറുന്നുവെങ്കിലും തദാവൂൾ ലിസ്‌റ്റിംഗ് ലുലു ഗ്രൂപ്പ് ഒഴിവാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായും പിന്നീടുള്ള ഒരു തിയതിയില്‍ അത് നടക്കുമെന്നും ഒരു ബാങ്കറെ ഉദ്ധരിച്ചുകൊണ്ട് സോയ റിപ്പോർട്ട് ചെയ്യുന്നു.
ഇരട്ട ലിസ്റ്റിങ് നടക്കുകയായിരുന്നെങ്കില്‍ യുഎഇയും സൗദി അറേബ്യയും ഉൾക്കൊള്ളുന്ന ജി സി സി-നോർത്ത് ആഫ്രിക്കൻ (MENA) മേഖലയിലെ തന്നെ ഏറ്റവും വലിയ റീട്ടെയ്ലർ ഐ പി ഒ എന്ന റെക്കോർട് ലുലു ഗ്രൂപ്പിന് സ്വന്തമാകുമായിരുന്നു. ഐ പി ഒയ്ക്കുള്ള ഒരുക്കങ്ങള്‍ ലുലു ഗ്രൂപ്പ് ആരംഭിച്ചിട്ട് ഏകദേശം രണ്ട് വർഷത്തോളമായി.
ഈ മേഖലയെ പ്രമുഖരായ മോലീസ് ആന്‍ഡ് കോയെ എന്ന കമ്പനിയെ ഐ പി ഒയുടെ ധനകാര്യ ഉപദേശകരായി 2022 ല്‍ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു. ഐ പി ഒ നടത്തി സമാഹരിക്കുന്ന തുകയിലൂടെ കമ്പനിയുടെ വികസനം വിപുലമാക്കാനാണ് എംഎ യൂസഫ് അലിയുടെ നീക്കം.












Click it and Unblock the Notifications