ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരത്തിന്റെ ഭാര്യ... ബേക്കറിയിലൂടെ സ്വന്തമാക്കിയത് കോടികളുടെ ആസ്തി
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ പലപ്പോഴും ലൈംലൈറ്റില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. നടിയായത് കൊണ്ട് തന്നെ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മ നേരത്തെ തന്നെ പ്രശസ്തയാണ്. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക എന്നിവരെല്ലാം തങ്ങളുടെ പങ്കാളികളെ പോലെ തന്നെ പ്രശസ്തരാണ്. എന്നാല്‍ ചുരുക്കം ചിലര്‍ ലോ പ്രൊഫൈല്‍ കീപ്പ് ചെയ്ത് മുന്നോട്ട് പോകുന്നവരുണ്ട്.
അത്തരത്തിലുള്ളവരില്‍ ഒരു മികച്ച ഉദാഹരണമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന്റെ ഭാര്യ മിത്താലി പരുല്‍ക്കര്‍. മികച്ച അക്കാദമിക് പശ്ചാത്തലവും ബിസിനസ് കരിയറുമുണ്ടെങ്കിലും പൊതുവെ മാധ്യമങ്ങൡ നിന്ന് അകന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് മിത്താലി പരുല്‍ക്കര്‍. എന്നാല്‍ തന്റേതായ മേഖലയില്‍ വിജയം കൈവരിച്ച ഒരു സ്ത്രീ കൂടിയാണ് മിത്താലി പരുല്‍ക്കര്‍.

2017 ല്‍ ടീം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ശാര്‍ദുല്‍ താക്കൂര്‍ 2020-21 ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഐപിഎല്ലിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2023-ല്‍ ആയിരുന്നു മിത്താലി പരുല്‍ക്കറിനെ ശാര്‍ദുല്‍ താക്കൂര്‍ തന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. സ്‌കൂള്‍ കാലം തൊട്ടെ പരിചയത്തിലായിരുന്നു ഇരുവരും.
വര്‍ഷങ്ങള്‍ കഴിഞ്ഞകോട് അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. മിത്താലി ഒരു ബിസിനസ്സ് അധിഷ്ഠിത കുടുംബത്തില്‍ നിന്നാണ് വരുന്നത്. അവരുടെ അച്ഛന്‍ ഒരു ബിസിനസുകാരനും അമ്മ ഒരു വീട്ടമ്മയുമായിരുന്നു. തന്റെ കൊമേഴ്സ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മിത്താലി പരുല്‍ക്കര്‍ കമ്പനി സെക്രട്ടറിയായി ജോലി ചെയ്തു. കോര്‍പ്പറേറ്റ് ലോകത്താണ് മിത്താലി തന്റെ കരിയര്‍ ആരംഭിച്ചത്.
എന്നാല്‍ വൈകാതെ തന്നെ പാഷനായ ബേക്കിംഗിലേകക് മിത്താലി കടക്കുകയായിരുന്നു. താനെയില്‍ സ്വന്തമായി 'ഓള്‍ ജാസ് ബേക്കറി' എന്ന സ്വന്തം ബേക്കറി ആരംഭിച്ച് കൊണ്ടാണ് മിത്താലി പരുല്‍ക്കര്‍ ബിസിനസ് ലോകത്തേക്ക് കാലെടുത്ത് വെച്ചത്. വൈകാതെ തന്നെ 'ഓള്‍ ജാസ് ബേക്കറി' നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാന്‍ മിത്താലിക്ക് സാധിച്ചു.
ആഡംബര ബേക്കറി ബിസിനസിലൂടെ 2-3 കോടി രൂപയുടെ ആസ്തിയാണ് മിത്താലി നേടിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മിത്താലി തന്റെ വിശേഷങ്ങളെല്ലാം ഇവിടെ പങ്ക് വെക്കാറുണ്ട്.












Click it and Unblock the Notifications