മുകേഷ് അംബാനി കോഴികച്ചവടത്തിലേയ്ക്ക്

ലോകത്തെ തന്നെ പ്രശ്സ്തമായ കെഎഫ്‌സി ചിക്കനോട് കിടപിടിയ്ക്കുന്ന തരത്തിലാണ് അംബാനിയുടെ ചിക്കന്‍ ഹോട്ടല്‍ ശ്യംഖല ആരംഭിയ്ക്കുന്നത്. ചിക്കന്‍ കെയിം ഫസ്റ്റ് എന്നായിരിയ്ക്കും റെസ്റ്റാറന്റ് ശൃംഖലയുടെ പേര്.
ബ്രിട്ടനിലെ ട്രു സിസ്റ്റേഴ്‌സ് ഫുഡ് ഇന്‍ഡ്യ കന്പനിയുമായി ചേര്‍ന്നാണ് പുതിയ വ്യവസായ ശ്യംഖല ആരംഭിയ്ക്കുക. ടു സിസ്റ്റേഴ്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന സ്ഥാപനം ബ്രിട്ടനില്‍ ഏറെ പ്രശസ്തമാണ്. മാത്രമല്ല ബ്രിട്ടനിലെ മൂന്നാമത്തെ ഏറ്റവും വലിയ ഫുഡ് കമ്പനിയാണ് ടുസിസ്റ്റേഴ്‌സ് ഫുഡ് ഗ്രൂപ്പ്.
45 ശതമാനം ഓഹരിയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിനുള്ളത്. 55 ശതമാനം ഓഹരിയും ടു സിസ്‌റ്റേഴ്‌സ് ഫുഡ് കമ്പനിയ്ക്കാണ്. ഇന്ത്യയിലെ വിപണന സാധ്യതകള്‍ അനുസരിച്ച് കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ചിക്കന്‍ കെയിം ഫസ്റ്റ് (സിസിഎഫ്) ല്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
ബ്രിട്ടീഷ് വ്യവസായിയായ രഞ്ജിത്ത് സിംഗ് ബോപാരാം ആണ് ടുസിസ്റ്റേഴ്‌സ് ഫുഡ് ഗ്രൂപ്പിന്റെ സ്ഥാപകന്‍. ബ്രിട്ടനില്‍ തന്നെ 36 നിര്‍മ്മാണ ശാലകള്‍ ഇവര്‍ക്കുണ്ട്. നെതര്‍ലന്റില്‍ എട്ടിടങ്ങളിലും, അയര്‍ലന്റില്‍ അഞ്ചിടങ്ങളിലും ഇവര്‍ക്ക് റെസ്‌ററോറന്റ് ഉണ്ട്. 24,000 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.
വെജിറ്റേറിയന്‍ ഭക്ഷണത്തോട് മാത്രം പ്രിയമുള്ള മുകേഷ് അംബാനിയെ കോഴിക്കച്ചവടത്തിലേയ്ക്ക് നയിച്ചതിന് പിന്നില്‍ ആളുകളുടെ ചിക്കന്‍ വിഭവങ്ങളോടുള്ള പ്രിയം തന്നെയാണെന്നാണ് സംസാരം. ചിക്കന്‍ റെസ്റ്റോറന്റുകളില്‍ ഇത് വരെ കടുത്ത വെല്ലുവിളി നേരിടാത്ത കെഎഫ്‌സിയ്ക്ക് അംബാനിയുടെ നീക്കം തിരിച്ചടിനല്‍കുമോയെന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications