Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്ക് 24 മണിക്കൂറില്‍ നഷ്ടം 36000 കോടി, അദാനിക്ക് നഷ്ടം 24000 കോടി; ആസ്തിയില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഏറ്റവും കരുത്തരാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. അടുത്തിടെയാണ് അദാനി ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അംബാനിയെ മറികടന്ന് മുന്നിലെത്തിയത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് അദാനി. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഈ അതിസമ്പന്നര്‍ക്കും വലിയ നഷ്ടങ്ങളാണ് ഓഹരി വിപണിയില്‍ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്.

ഇറാനും ഇസ്രായേലുമായുള്ള സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെ ശരിക്കും പിടിച്ചുകുലുക്കിയിരിക്കുകയാണ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും വലിയ വീഴ്ച്ചയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അത് പ്രമുഖ കമ്പനികളെയും ശതകോടീശ്വരന്‍മാരെയും ബാധിച്ചിരിക്കുകയാണ്.

mukesh-ambani-loses-billions

സെന്‍സെക്‌സ് 1770 പോയിന്റും നിഫ്റ്റി 546 പോയിന്റുമാണ് വിപണിയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇടിഞ്ഞത്. അതേസമയം വമ്പന്‍ കമ്പനികള്‍ക്കും ഉടമകള്‍ക്കും ഒരുപോലെ തകര്‍ച്ച ഇതിലൂടെ ഉണ്ടായിരിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും അദാനി ഗ്രൂപ്പിനുമാണ് നഷ്ടമുണ്ടായിരിക്കുന്നത്.

ആഗോള ബില്യണയര്‍ പട്ടികയില്‍ ഇരുവര്‍ക്കും ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇവരുടെ സമ്പത്തില്‍ കാര്യമായ കുറവ് വന്നിരിക്കുകയാണ്. വ്യാഴാഴ്ച്ചയാണ് ഏറ്റവും വലിയ വീഴ്ച്ച ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ബിഎസ്‌സിയുടെ വിപണി മൂല്യം 10 ലക്ഷം കോടിയില്‍ അധികമാണഅ ഇടിഞ്ഞത്. നിഫ്റ്റി 545.56 പോയിന്റുകള്‍ ഇടിഞ്ഞു. 25250 ആണ് വ്യാപാരം അവസാനിപ്പിച്ചത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലാണ് തകര്‍ച്ചയുണ്ടായിരിക്കുന്നത്. 3.95 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഓഹരി 2813.95 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 19.05 ലക്ഷം കോടിയായി കുറയുകയും ചെയ്തു. മുകേഷ് അംബാനിയുടെ ആസ്തിയിലും വലിയ ഇടിവ് രേഖപ്പെടുത്തി.

ബ്ലുംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സില്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 4.29 മില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ അംബാനിക്ക് നഷ്ടമായത് 36000 കോടി രൂപയാണ്. സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് മുകേഷ് അംബാനി നേരിട്ടത്.

തുടര്‍ച്ചയായി രണ്ടാം വാരത്തിലാണ് റിലയന്‍സിന്റെ ഓഹരികള്‍ക്ക് ഇടിവ് നേരിടുന്നത്. സെപ്റ്റംബര്‍ മുപ്പതിന് മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. 36000 കോടി ഇടിഞ്ഞതോടെ അംബാനിയുടെ ആസ്തി 107 ബില്യണ്‍ ഡോളറായിട്ടാണ് കുറഞ്ഞത്. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 14ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് മുകേഷ് അംബാനി. ഗൗതം അദാനിക്കും ആസ്തിയില്‍ ഇടിവുണ്ടായി.

അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ 4.09 ശതമാനം ഇടിഞ്ഞു. 1807.80 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോര്‍ട്‌സിന്റെ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞു. 1426.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.93 ബില്യണിന്റെ ഇടിവാണ് ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. 24600 കോടിയാണ് അദാനിക്ക് നഷ്ടമായത്. 100 മില്യണാണ് അദാനിയുടെ ഇപ്പോഴത്തെ ആസ്തി. കോടീശ്വരന്‍മാരുടെ പട്ടികയില്‍ 14ാം സ്ഥാനത്ത് നിന്ന് 17ാം സ്ഥാനത്തേക്കാണ് അദ്ദേഹം വീണിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+