അംബാനി കുടുംബത്തിന്റെ സമ്പത്ത് എത്രയെന്നറിയുമോ? ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനമെത്തും
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബം എന്ന നേട്ടം നിലനിര്‍ത്തി അംബാനി കുടുംബം. ബാര്‍ക്ലേയ്‌സ്-ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് അംബാനി കുടുംബം ഒന്നാമതെത്തിയത്. അംബാനി കുടുംബത്തിന്റെ മൊത്തം മൂല്യം 25.75 ട്രില്യണാണ്. അതായത് ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം വരുമിത്.
2024 മാര്‍ച്ച് ഇരുപതിന്റെ കമ്പനിയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തീരുമാനിച്ചത്. സ്വകാര്യ നിക്ഷേപങ്ങള്‍, ലിക്വിഡ് അസറ്റുകള്‍, എന്നിവ ഒഴിവാക്കിയുള്ളതാണ് ഈ കണക്ക്. നേരത്തെ തന്നെ മുകേഷ് അംബാനി ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം രണ്ടാം സ്ഥാനത്ത് അദാനി കുടുംബമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ബജാജ് കുടുംബമാണ് രണ്ടാം സ്ഥാനത്തുള്ളത്. 7.13 ട്രില്യണാണ് ഇവരുടെ കുടുംബത്തിന്റെ മൊത്തം ആസ്തി. നീരജ് ബജാജാണ് ഇതിലെ പ്രധാനി. മൂന്നാം സ്ഥാനത്ത് ബിര്‍ള ഫാമിയിലാണ്. 5.39 ട്രില്യണാണ് ഈ കുടുംബത്തിന്റെ മൊത്തം ആസ്തി.
ഈ മൂന്ന് കുടുംബങ്ങളിലുടെ പലിശ നിരക്കുകള്‍ മാത്രം 460 ബില്യണ്‍ വരും. ഇത് സിംഗപ്പൂരിന്റെ ജിഡിപിക്ക് തുല്യമാണെന്ന് ഹുരുന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാം സ്ഥാനത്തുള്ളത് സജ്ജന്‍ ജിന്‍ഡാലിന്റെ കുടുംബമാണ്. ജിന്‍ഡാല്‍ സ്റ്റീല്‍സ് അടക്കമുള്ള നിരവധി കമ്പനികള്‍ ഇവര്‍ക്കുണ്ട്. 4.71 ട്രില്യണാണ് ഇവരുടെ കുടുംബത്തിന്റെ മൊത്തം ആസ്തി.
നാടാര്‍ കുടുംബം അഞ്ചാം സ്ഥാനത്താണ്. 4.30 ട്രില്യണാണ് ഈ കുടുംബത്തിന്റെ ആസ്തി. കുടുംബ ബിസിനസുകളുടെ ടോപ് ടെന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഏക വനിതയും നാടാര്‍ കുടുംബത്തിലെ റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ്.
അതേസമയം ഇന്ത്യയിലെ ഒന്നാം തലമുറ കുടുംബ ബിസിനസില്‍ വരുന്നവരില്‍ ഏറ്റവും സമ്പന്ന കുടുംബം അദാനിയുടേതാണ്. 15.44 ട്രില്യണാണ് അദാനി കുടുംബത്തിന്റെ മൂല്യം. തൊട്ടുപിന്നില്‍ പൂനാവില കുടുംബമാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമകളാണ് ഇവര്‍. 2.37 ട്രില്യണാണ് ഇവരുടെ കുടുംബത്തിന്റെ സമ്പത്ത്.
മൂന്നാം സ്ഥാനത്ത് ദിവി കുടുംബമാണ്. 91200 കോടിയാണ് ഇവരുടെ കുടുംബത്തിന്റെ മൂല്യം. ഇന്ത്യയിലെ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ടസ് സെക്ടറില്‍ ഉള്ള 28 കമ്പനികളുടെ മൂല്യം 4.58700 കോടി വരും.
ഓട്ടോ മൊബൈല്‍ മേഖലയിലെ 23 കമ്പനികളുടേത് 1,876200 കോടിയും, ഫാര്‍മസ്യൂട്ടികല്‍ മേഖലയിലെ 22 കമ്പനികളുടേത് 7,88500 കോടിയും വരുമെന്ന് ഹുരുണ്‍ ഇന്ത്യന്‍ സ്ഥാപകനവും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്‌മാന്‍ ജുനൈദ് പറഞ്ഞു. ഇന്ത്യയുടെ ബിസിനസ് മേഖലയിലെ ആഗോള കുതിപ്പിനും, സമ്പദ് ഘടനയെ മുന്നോട്ട് നയിക്കാനും ഈ ബിസിനസുകള്‍ നിര്‍ണായകമാണെന്നും അനസ് റഹ്‌മാന്‍ പറഞ്ഞു.












Click it and Unblock the Notifications