കോടികള്‍ ലാഭിച്ച് മുകേഷ് അംബാനി, ഉപയോഗിച്ചത് 500 വര്‍ഷം പഴക്കമുള്ള ഈ തന്ത്രം
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയും വിപണിമൂല്യവും റിലയന്‍സിന് തന്നെയാണ്. 944210 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 1947000 കോടിയാണ്.
അതേസമയം റിലയന്‍സിന് ഗുജറാത്തിന് ജാംനഗറില്‍ റിഫൈനറി കേംപ്ലക്‌സുമുണ്ട്. അതേസമയം മുകേഷ് അംബാനി വീണ്ടുമൊരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. വലിയൊരു നഷ്ടത്തില്‍ നിന്ന് കമ്പനിയെ രക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിലൂടെ കമ്പനിക്ക് കോടികളാണ് ലാഭിക്കാന്‍ സാധിച്ചിരിക്കുന്നത്.

റിലയന്‍സിന്റെ വ്യാപാരവുമായി ബന്ധപ്പെട്ടാണ് വലിയൊരു പ്രതിസന്ധി നേരിട്ടിരുന്നത്. ചെങ്കടല്‍ വഴി വരുന്ന ഇന്ധന ടാങ്കറുകളെ അടക്കം യെമനിലെ ഹൂത്തികള്‍ തുടര്‍ച്ചയായി ആക്രമിക്കുന്നുണ്ട്. നിരവധി കമ്പനികള്‍ക്കാണ് ഇതിലൂടെ വലിയ നഷ്ടങ്ങളുണ്ടായത്. കാരണം ചെങ്കടല്‍ തന്ത്രപരമായ ഒരു മേഖലയാണ്.
ഇതിലൂടെയാണ് പല കപ്പലുകളും കടന്നുപോകുന്നത്. ഇതിലൂടെയല്ലാതെ കടന്നുപോകുമ്പോള്‍ സ്വാഭാവികമായും വലിയ നഷ്ടം കമ്പനികള്‍ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുകേഷ് അംബാനി നഷ്ടമൊന്നും വരുത്താതിരിക്കാന്‍ ചെയ്ത കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്. 526 വര്‍ഷം പഴക്കമുള്ളതാണ് ഈ തന്ത്രം.
ചെങ്കടല്‍ വഴിയുള്ള യാത്രയ്ക്ക് ഹൂത്തികള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറികള്‍ ആഫ്രിക്കന്‍ മേഖലയിലെ പ്രതീക്ഷാ മുനമ്പ് വഴിയാണ് കടന്നുപോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധന നിര്‍മാതാക്കള്‍ കയറ്റുമതി-ഇറക്കുമതികള്‍ക്കായി ചെങ്കടലിലെ സൂയസ് കനാലാണ് യാത്രാ മാര്‍ഗമായി സ്വീകരിക്കാറുള്ളത്.
ഇതുവഴി വേഗത്തില്‍ യൂറോപ്പിലെത്താം. ഏഷ്യക്കും യൂറോപ്പിനുമിടയിലെ ദൂരം കുറഞ്ഞ സമുദ്ര മാര്‍ഗമാണ് ഇത്. അതുകൊണ്ട് തന്നെ യാത്രകള്‍ക്ക് വലിയ ചെലവും വേണ്ടി വരും. പക്ഷേ ഹൂത്തികളുടെ ആക്രമണം എല്ലാ കമ്പനികളെയും കാര്യമായി ബാധിക്കുകയായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറികളില്‍ നിന്നുള്ള ഇന്ധനം നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതീക്ഷാ മുനമ്പാണ് ഇതിനായി മുകേഷ് അംബാനി തിരഞ്ഞെടുത്തത്. ഇത് ഹൂത്തികളുടെ ആക്രമണമോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ ഇന്ധനം കൃത്യസ്ഥലത്ത് എത്തിക്കുന്നതിനായിരുന്നു.
ഇതുവഴി കോടിക്കണക്കിന് രൂപയാണ് കമ്പനി ലാഭിച്ചത്. എന്നാല്‍ തുക എത്രയാണെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമ 526 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയതും ഇങ്ങനെയാണ്. നിരവധി കമ്പനികള്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായേക്കും.












Click it and Unblock the Notifications