കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടഭക്ഷണം സീറ്റിലെത്തും: ഇന്ത്യന്‍ റെയില്‍വേ കലക്കനാണ്, ബുക്കിംഗ് വെബ്ബ്സൈറ്റിലും എസ്എംഎസ്സിലും

Google Oneindia Malayalam News

ദില്ലി: ട്രെയിന്‍ യാത്രക്കിടെ ഓര്‍ഡര്‍ ചെയ്യുന്ന ഇഷ്ട ഭക്ഷണം സീറ്റിലെത്തുന്ന സംവിധാനത്തിന് ജൂണ്‍ 15ന് തുടക്കമാവും. രാജധാനി, ശതാബ്ദി, ട്രെയിനുകളിലാണ് ഈ സംവിധാനം ലഭ്യമാകുക. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രക്കാരുടെ താല്‍പ്പര്യ പ്രകാരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാതിരിക്കുകയും ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ ഭക്ഷ്യ ശൃഖകളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം നല്‍കുന്നത്.

ഭക്ഷ്യ ശൃംഖലകളായ മക്ഡൗണാള്‍ഡ്സ്, കെഎഫ്സി, സ്വിറ്റ്സ് ഫുഡ്സ്, ഓണ്‍ലി ആലിബാബ, ഡൊമിനോ, ഹല്‍ദിറാം, ബികാനീര്‍വാല, നിര്വാലാസ്, സാഗര്‍ രത്ന, പിസാ ഹട്ട് എന്നീ കമ്പനികളില്‍ നിന്ന് ഫോണ്‍ കോള്‍, എസ്എംഎസ്, എന്നിവ വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. ഓണ്‍ലൈനില്‍ ഭക്ഷണം ബുക്ക് ചെയ്യുന്നതിനായി www.ecatering.irctc.co.in' എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പിഎന്‍ആര്‍ നമ്പര്‍, ഏത് സ്റ്റേഷനിലെത്തുമ്പോഴാണ് ഭക്ഷണം ആവശ്യം എന്നീ വിവരങ്ങള്‍ ടൈപ്പ് ചെയ്തുനല്‍കേണ്ടതുണ്ട്. ഭക്ഷണം ഏതാണെന്ന് സെലക്ട് ചെയ്യുന്നതോടെ പ്രത്യക്ഷപ്പെടുന്ന ഓണ്‍ലൈന്‍ വിന്‍ഡോ വഴി പണം അടയ്ക്കാനും സാധിക്കും. ഇടപാട് വിജയകരമാണെങ്കില്‍ ഫോണില്‍ ഒടിപി ലഭിക്കുകയും ഭക്ഷണം ലഭിക്കുന്ന സമയം സംബന്ധിച്ച് വേരിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും.

junkfoods

ഫോണില്‍ നിന്നാണ് ഭക്ഷണം ഓര്‍ഡ‍ര്‍ ചെയ്യുന്നതെങ്കില്‍ 1323 എന്ന നമ്പറില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. എസ്എംഎസ് വഴി വേരിഫിക്കേഷന്‍ നടത്തിയ ശേഷം പണം ക്യാഷ് ഓൺ ഡെലിവറിയായി നല്‍കാനും സാധിക്കും. എസ്എംഎസ് വഴ് ബുക്ക് ചെയ്യുന്നതിന് മീൽ എന്ന് ടൈപ്പ് ചെയ്ത് പിഎൻആർ നമ്പർ എന്ന് ടൈപ്പ് ചെയ്ത് 139 ലേയ്ക്ക് അയച്ചാൽ മതി. ഒടിപി ലഭിച്ചു കഴിഞ്ഞാല്‍ പണം ക്യാഷ് ഓൺ ഡ‍െലിവറിയായി നല്‍കിയാൽ മതി. കസ്റ്റമർ കെയറിൽ നിന്ന് ഓർഡർ എടുക്കുന്നതിനായി ഫോൺകോളാണ് ഈ സാഹചര്യത്തിൽ ലഭിക്കുക.

English summary
From June 15, passengers travelling in Rajdhani and Shatabdi trains will be spoiled for choice while choosing their next meal. With meals becoming ‘optional’ on these long-distance trains, the Indian Railways has collaborated with several food chains to allow passengers to pre-book their meals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X