കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമാനം കുത്തനെ ഇടിഞ്ഞു; 1400 ജീവനക്കാരെ പിരിച്ചുവിട്ട് ഒല, സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞ് ടാക്‌സി സര്‍വീസ് കമ്പനി ഒല. കടുത്ത ചെലവ് ചുരുക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. 1400 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 95 ശതമാനം വരുമാനമാണ് ഇടിഞ്ഞത്. കടുത്ത തീരുമാനം എടുത്തതായി കമ്പനി സിഇഒ ഭവീശ് അഗര്‍വാള്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രതിസന്ധി കാരണമാണ് ഇത്തരം തീരുമാനം കൈക്കൊണ്ടത്. ഇനി ജീവനക്കാരെ വെട്ടിക്കുറയ്ക്കില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

03

ആഗോളതലത്തില്‍ ഒട്ടേറെ കമ്പനികളാണ് പ്രതിസന്ധി നേരിടുന്നത്. പല കമ്പനികളും ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റുചില ചെലവ് ചുരുക്കലിനും പല കമ്പനികളും നീക്കം നടത്തുന്നുണ്ട്. കൂട്ടത്തോടെ ജോലി നഷ്ടമാകുന്നത് രാജ്യം മറ്റൊരു പ്രതിസന്ധിയിലേക്ക് എത്തുന്നതിന് കാരണമാകും.

മാര്‍ച്ച് 24ന് ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ രാജ്യം സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ തുടരുകയാണ്. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍. അതിന് ശേഷം സംസ്ഥാനങ്ങളുടെ നിലപാട് കൂടി അറിഞ്ഞായിരിക്കും തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക.

ബിസനിസില്‍ അസ്ഥിരത നിലനില്‍ക്കുകയാണെന്ന് ഒല സിഇഒ പറയുന്നു. ഉബര്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്ന കമ്പനികളെല്ലാം ജീവനക്കാരെ വെട്ടിക്കുറച്ചിരിക്കുകയാണ്. സൊമാറ്റോ 4000 ജീവനക്കാരെ പിരിച്ചുവിട്ടു. സ്വിഗ്ഗി 1100 പേരെയും. ഉബര്‍ 3000 ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്.

പ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തുപ്രതികാരവുമായി യോഗി; 20 പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്, ബസ്സുകള്‍ പിടിച്ചെടുത്തു

ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു; കമ്പനികള്‍ ബുക്കിങ് തുടങ്ങി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്ഇന്ത്യയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു; കമ്പനികള്‍ ബുക്കിങ് തുടങ്ങി, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്

യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാനം പറന്നു; ചരിത്രത്തില്‍ ആദ്യമായി!! അടയാളങ്ങളില്ലാതെ...

English summary
Ola to Lay off 1,400 Staff as Covid-19 Hits Revenues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X