• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണം നിക്ഷേപമാക്കിയവർക്ക് മോദിയുടെ ജി എസ് ടി കൊടുത്തത് എട്ടിൻറെ പണി... കാണാം ഒരു 'സുവർണ' അനുഭവം!!

  • By Kishor

ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഏതെന്ന് ചോദിച്ചാൽ രണ്ട് വട്ടം ആലോചിക്കാതെ ഏവരും പറയും അത് സ്വർണമാണ് എന്ന്. കാര്യം ശരിയാണ്. വില കുറയില്ല, തൂക്കം കുറഞ്ഞ് പോകില്ല, ഡിമാൻഡും കുറയില്ല - മഞ്ഞലോഹം എന്ന് വിളിപ്പേരുള്ള സ്വർണത്തിന് ഗുണങ്ങൾ ഒരുപാടാണ്. എന്നാൽ ശരിക്കും അതില് വലിയ കാര്യമുണ്ടോ. വാങ്ങിയതിനെക്കാൾ കൂടിയ വിലയ്ക്ക് സ്വർണം വിറ്റ എത്ര പേരെ നിങ്ങൾ‌ക്കറിയാം.

കെട്ടിപ്പിടുത്തം, ഉമ്മകൊടുക്കൽ, സെക്സ്, ബലാത്സംഗം, പറ്റിപ്പ്.. മലയാളികളും മോശമല്ല... പ്രമുഖ ആൾദൈവങ്ങളെ കണ്ടാൽ ബോധം പോകും!!

കൂടിയ വില പോകട്ടെ, വാങ്ങിയ വിലയ്ക്ക് എങ്കിലും. സ്വർണാഭരണങ്ങളുടെ കാര്യമാണേ പറയുന്നത്. മറ്റ് നൂലാമാലകൾ പോകട്ടെ, വാങ്ങിയ അതേ കടയിൽ സ്വർണം വിൽക്കാൻ പോയ ഒരാളുടെ കഥ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നത് ഇങ്ങനെ, ആരാണ് എഴുതിയത് എന്ന് ആർക്കും അറിയില്ല, അതുകൊണ്ട് തന്നെ ഒരു കഥപോലെ ഇതൊന്ന് വായിച്ചുനോക്കൂ...

വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്...

വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്...

കുറച്ച്സ്വര്‍ണ്ണം വിൽക്കാൻ അത് വാങ്ങിയ തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ജ്വല്ലറിയിൽ പോയി. ആദ്യം അവരു പറഞ്ഞു അവരുടെ സ്വർണ്ണമല്ല എന്ന് പിന്നീട് ബില്ലും സ്വർണ്ണത്തിലെ മാർക്കും കാണിച്ചും അപ്പോൾ പറയുകയാണ് സ്വർണ്ണം തിരിച്ചു വാങ്ങുന്നത് തൽക്കാലം നിർത്തിയിരിക്കുയാണെന്ന്. പിന്നീടുള്ള സ്വർണ്ണു കൂലങ്കഷമായി പരിശോധിച്ചതിനു ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞു.

മണ്ടത്തരമാണോ ഈ ചെയ്യുന്നത്?

മണ്ടത്തരമാണോ ഈ ചെയ്യുന്നത്?

എന്നാൽ ഒരു കണ്ടീഷൻ 'ചെക്ക് 'മാത്രമേ തരു പണം തരില്ലാ എന്ന്. ചെക്ക് എപ്പോൾ മാറാമെന്ന് ചോദിച്ചപ്പോൾ ഒരു മാസം കഴിഞ്ഞേ പണം ലഭിക്കുകയുള്ളു എന്ന്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്, എപ്പോൾ ‍വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ ചെയ്യാമെന്നാണ്. മണ്ടത്തരം എന്നല്ലാതെ എന്തു പറയാൻ.

സ്വർണം എവിടെ വിൽക്കാം?

സ്വർണം എവിടെ വിൽക്കാം?

സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ, അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം. സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ചു ഞാന്‍ കുറെ നടന്നു. ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല.

പണയം വെക്കാം, ശരിയാണ്

പണയം വെക്കാം, ശരിയാണ്

ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ. അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ. വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലാതിരുന്നാല്‍ മതി. പറഞ്ഞു വന്നത്, ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്.

ചില കണക്കുകള്‍ നോക്കാം

ചില കണക്കുകള്‍ നോക്കാം

ഒരു പവന്‍ സ്വര്‍ണ്ണം (22ct ) - വില - Rs. 23,000. പണിക്കൂലി: 4% മുതല്‍ 32% വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32% കണക്ക്. 4% കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍. അത് കൊണ്ട് ഈ നാലിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം)

കണക്ക് കണ്ട് ഞെട്ടരുത്

കണക്ക് കണ്ട് ഞെട്ടരുത്

23,000 + 32% = Rs.30,360 ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാർഡ്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.

പവന്‍റെ വില പഴയത് പോലെ Rs.23,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct സ്വര്‍ണ്ണം ആയതു കൊണ്ട് 4% ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs.30,360 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs.22,080. ബാക്കി Rs.8,280 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!

പഴയ വിലയും പുതിയ വിലയും

പഴയ വിലയും പുതിയ വിലയും

ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ പിന്നെയും 23,000 + 32% = Rs.30,360. നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs.22,080. ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs.8,280 !!!

ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ

ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ

നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം. ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ Rs.30,360 + ഇന്ന് Rs.8,260. മൊത്തത്തില്‍ Rs.38,620 ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs.22,080. അപ്പോള്‍ Rs.38,620 - Rs.22,080 = Rs.16,540. രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു? ഉത്തരം: മൊതലാളി യുടെ കീശയില്‍.

ജി എസ് ടി പറ്റിച്ച പണി

ജി എസ് ടി പറ്റിച്ച പണി

ഇതിലെ കണക്കിൽ കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റം ഉണ്ടാകാം, പക്ഷേ സ്വർണാഭരണങ്ങൾ വില്‍ക്കാൻ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുള്ളവർക്ക് അറിയാം ഇതിൽ പറഞ്ഞത് മൊത്തം പുളുവല്ല എന്ന്. ഇത് മാത്രമല്ല, ജിഎസ്ടി വന്നതോടെ ജ്വല്ലറികള്‍ സ്വര്‍ണം എടുക്കുന്നുമില്ല, ഇങ്ങനെയൊക്കെ പോകുന്നു മഞ്ഞലോഹത്തിന്‍റെ ബിസിനസ്സിലെ കള്ളക്കളികള്‍.

പഴയ സ്വർണം മാറ്റുന്പോൾ..

പഴയ സ്വർണം മാറ്റുന്പോൾ..

പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതിന് മൂന്ന് ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വര്‍ണ്ണക്കട്ടികള്‍ എന്നിവ വില്‍ക്കുന്നവരില്‍ നിന്ന് മൂന്ന് ശതമാനം നികുതി ഈടാക്കുമെന്ന് റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ തന്നെയാണ് അറിയിച്ചിരുന്നത്. പഴയ സ്വര്‍ണ്ണം നല്‍കി പുതിയ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പുതിതയായി വാങ്ങുന്ന സ്വര്‍ണ്ണത്തില്‍ നിന്നായിരിക്കും മൂന്ന് ശതമാനം നികുതി ഈടാക്കുക.

നികുതി കൊടുക്കാതെ വഴിയില്ല

നികുതി കൊടുക്കാതെ വഴിയില്ല

ആരുടെ പക്കല്‍ നിന്നെങ്കിലും പഴയ സ്വര്‍ണ്ണം വാങ്ങുന്ന സാഹചര്യത്തിലും മൂന്ന് ശതമാനം നികുതി നല്‍കാന്‍ വാങ്ങുന്നയാള്‍ ബാധ്യസ്ഥനാണ് എന്ന് ചുരുക്കം. ഒരു ലക്ഷം രൂപയുടെ പഴയസ്വര്‍ണ്ണം വിറ്റാല്‍ 3000 രൂപ ജിഎസ്ടി ഇനത്തില്‍ ഈടാക്കും. എന്നാല്‍ സ്വര്‍ണ്ണവ്യാപാരിയെ ഉപയോഗിച്ച് സ്വര്‍ണ്ണം രൂപമാറ്റം വരുത്തുന്നതിന് അഞ്ച് ശതമാനം നികുതിയാണ് ജിഎസ്ടിയ്ക്ക് കീഴില്‍ ഈടാക്കുക. - ഇങ്ങനെയാണ് ജി എസ് ടി വന്നതിന് ശേഷമുള്ള സ്വർണത്തിൻറെ ഇടപാടുകൾ.

English summary
People worried about gold prices post - GST, jewellers don't want to take gold back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more