നൂറ് തൊട്ട് പെട്രോൾവില: ഡീസൽ വിലയിലും വർധനവ്, ഇന്ത്യൻ നഗരങ്ങളിൽ തീപിടിച്ച് ഇന്ധനവില
ദില്ലി: കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ഇന്ത്യയിൽ ഇന്ധന വില കുതിച്ചുയരുന്നു. ആഗോള ക്രൂഡ് ഓയിൽ വില വർധനവ് തുടരുന്നതിനാൽ രാജ്യത്ത് ഇന്ധന വില ദിനംപ്രതി റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. രാജസ്ഥാനിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പെട്രോളിന് നിശ്ചയിച്ച പുതിയ നിരക്ക് വില ലിറ്ററിന് 100 രൂപ കവിഞ്ഞിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 56 ഡോളറായി വർധിച്ചിട്ടുണ്ട്. രണ്ടാഴ്ച കാലയളവിനുള്ളിൽ പെട്രോളിന് 2.11 രൂപയും ഡീസലിന് 2.26 രൂപയുമാണ് വർധിച്ചിട്ടുള്ളത്.
യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

ദില്ലിയിലും വർധിച്ചു
ബുധനാഴ്ച രാജ്യത്തൊട്ടാകെ പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 പൈസ വീതം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ഒഎംസിയുടെ അറിയിപ്പ്. ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 86.30 രൂപയാണ്, അതേസമയം മുംബൈയിൽ 93 രൂപയാണ് പെട്രോളിന് ഈടാക്കുന്നത്. രാജസ്ഥാനിലെ മിക്ക നഗരങ്ങളിലും പെട്രോളിന്റെ വില 93 രൂപ കവിഞ്ഞിട്ടുണ്ട്. പ്രാദേശിക വിൽപ്പനനികുതിയും വാറ്റും അനുസരിച്ച് ഇന്ധന വില രാജ്യത്ത് ഓരോ സംസ്ഥാനത്തും ഇന്ധനവിലയിൽ വ്യത്യാസങ്ങൾ പ്രകടമാണ്.

കേരളത്തിലും വർധനവ്
കേരളത്തിൽ പെട്രോൾ വില 90 രൂപയിലേക്ക് എത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ 89 രൂപയാണ് പെട്രോളിന്റെ വില. ഡീസൽ നിരക്കും കേരളത്തിൽ വർധിക്കുന്ന പ്രവണതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് തിരുവനന്തപുരത്താണ്.

രാജസ്ഥാനിൽ റെക്കോർഡ്
രാജസ്ഥാനിലെ ശ്രീഗംഗനറിൽ പ്രീമിയം പെട്രോളിന്റെ വില ഇപ്പോൾ ലിറ്ററിന് 101 രൂപയിലധികമാണ്. സാധാരണ പെട്രോളിന് 98.40 രൂപയാണ് വില. ദില്ലിയിൽ ബ്രാൻഡഡ് പെട്രോളിന്റെ നിരക്ക് 89.10 രൂപയും മുംബൈയിൽ 95.61 രൂപയുമാണ് ഈടാക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില അതിവേഗം ഉയരുന്ന പ്രവണതയാണ് പ്രകടമാകുന്നത്. അതേസമയം ഒഎംസികൾ ഇന്ധനവില തുടർച്ചയായി പരിഷ്കരിക്കുകയാണെങ്കിൽ ഉടൻ തന്നെ ലിറ്ററിന് 90 രൂപയിലെത്താൻ സാധ്യതയുണ്ട്. പെട്രോളിന് പുറമേ ഡീസൽ നിരക്കും രാജ്യത്തുടനീളം റെക്കോർഡ് ഉയരത്തിലെത്തിയിട്ടുണ്ട്. ദില്ലിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില76.23 രൂപയിലെത്തിയിട്ടുണ്ട്. മുംബൈയിൽ ഇത് 83 രൂപയാണ്.

ഇന്ധനവില വർധനവ്
എല്ലാ സംസ്ഥാനങ്ങളിലും രാജ്യത്ത് ഡീസലിന് ഏറ്റവും കൂടുതൽ നിരക്ക് രാജസ്ഥാനിലുണ്ട്. ജയ്പൂരിൽ ഒരു ലിറ്റർ ഡീസലിന് ഇപ്പോൾ 85.60 രൂപയാണ് വില. ശ്രീഗംഗനഗറിൽ ഡീസലിന് ലിറ്ററിന് 90 രൂപയിലെത്താൻ വെറും 32 പൈസ മാത്രമാണ് കുറവുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജനുവരി ആറിന് ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിക്കുന്നത്. അതിനുശേഷം പെട്രോളിന്റെ വില 2.5 രൂപയും ഡീസൽ വില 2.6 രൂപയും ഉയരുകയായിരുന്നു.

റെക്കോർഡിലേക്ക്
നേരത്തെ 2018 ഒക്ടോബർ 4 നാണ് ഇന്ത്യയിൽ ഇന്ധനവില അവസാനമായി റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയത്. അക്കാലത്ത്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കുറയ്ക്കുന്നതിനായി സർക്കാർ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ലിറ്ററിന് 1.50 രൂപ കുറച്ചിരുന്നു. സർക്കാർ നടത്തുന്ന ഇന്ധന റീട്ടെയിലർമാരും അതോടെ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന് അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും വരുമാനം കുറവായ സാഹചര്യത്തിൽ സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.