കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ആര്‍ ഷെട്ടിക്കു പി വി സ്വാമി പുരസ്‌കാരം

സപ്തംബര്‍ ഒന്നിന് കോഴിക്കോട് വച്ച് അവാര്‍ഡ് സമ്മാനിക്കും

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: പി വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരത്തിനു പത്മശ്രീ ഡോ ബി ആര്‍ ഷെട്ടി അര്‍ഹനായി. വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍എംസി ഹെല്‍ത്ത് കെയര്‍, പ്രമുഖ പണ വിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ സാരഥിയായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്. എംടിയുടെ തിരക്കഥയില്‍ അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴത്തിന്‍റെ നിര്‍മാതാവ് കൂടിയാണ് ഷെട്ടി.

1

എം.പി വീരേന്ദ്രകുമാര്‍ എംപി, ഡോ. സി.കെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആയുഷ് വകുപ്പുമന്ത്രി ശ്രീപദ് യശോ നായക് പുരസ്‌കാരം സമ്മാനിക്കും. വയലാര്‍ രവി എം.പി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.
യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍, അബുദബി ഇന്ത്യന്‍ സ്‌കൂള്‍, നിയോഫാര്‍മ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങളുടെ സാരഥിയാണ് ഷെട്ടി.

English summary
PV Swamy award for BR Shetty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X