സച്ചിന് കോളടിച്ചു, ഈ കമ്പനിയില്‍ നിന്ന് വന്‍ ലാഭം; രത്തന്‍ ടാറ്റയ്ക്ക് ലഭിച്ച നേട്ടം ഇങ്ങനെ
മുംബൈ: ക്രിക്കറ്റ് ഇതിഹാസ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പല മേഖലയില്‍ നിന്ന് വരുമാനം സ്വന്തമാക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. സച്ചിന് ക്രിക്കറ്റില്‍ മാത്രമല്ല പല നിക്ഷേപങ്ങളും സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി സച്ചിന്‍ വലിയ ലാഭം സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്.
സച്ചിന് മാത്രമല്ല നിക്ഷേപകരായ ഹര്‍ഷ് മാരിവാല, രഞ്ജന്‍ പൈ, കന്‍വാല്‍ജിത്ത് സിംഗ് എന്നിവരെല്ലാം ഇപ്പോള്‍ പോക്കറ്റ് നിറച്ചിരിക്കുകയാണ്. ഇവരുടെ എല്ലാം നിക്ഷേപങ്ങള്‍ സര്‍വകാല കുതിപ്പാണ് രേഖപ്പെടുത്തിയത്. ഫസ്റ്റ്‌ക്രൈ എന്ന കമ്പനിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റമാണ് ഇത്ര വലിയ കുതിപ്പിലേക്ക് ഇവരെ എല്ലാം നയിച്ചിരിക്കുന്നത്.

ഓഹരി വിപണിയിലെ അരങ്ങേറ്റത്തിലൂടെ വലിയ രീതിയില്‍ നിക്ഷേപകരില്‍ ചലനമുണ്ടാക്കാന്‍ ഫസ്റ്റ്‌ക്രൈക്ക് സാധിച്ചിരുന്നു. ബേബി പ്രൊഡക്ടസിന്റെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരില്‍ ഒരാളായ ഫസ്റ്റ്‌ക്രൈ. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു അവരുടെ ഓഹരി വിപണിയിലെ അരങ്ങേറ്റം.
651 രൂപ ഒരോഹരിക്ക് എന്ന നിലയിലെത്തിയിരുന്നു കമ്പനിയുടെ മൂല്യം. അത് കമ്പനി നേരത്തെ തന്നെ പിന്തുണച്ചവരുടെ ഓഹരികളില്‍ കാര്യമായ കുതിപ്പിന് കാരണമായിരുന്നു. ഈ കമ്പനിയില്‍ വമ്പന്‍മാരെല്ലാം നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇവര്‍ക്കെല്ലാം ഈ കമ്പനിയില്‍ നിന്ന് തിരിച്ചടിയാണ് നേരിട്ടത്.
കമ്പനിയിലെ സുപ്രധാന നിക്ഷേപകര്‍ക്കെല്ലാം 10 ശതമാനം നഷ്ടമാണ് തുടക്കത്തില്‍ നേരിട്ടത്. 440-465 രൂപയായിരുന്നു ആ സമയത്തെ ഓഹരികളുടെ നിരക്ക്. എന്നാല്‍ ലിസ്റ്റിംഗ് ദിനത്തില്‍ 673.45 എന്ന നിരക്കിലാണ് ഫസ്റ്റ് ക്രൈയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
അതായത് അവര്‍ ലിസ്റ്റ് ചെയ്ത തുകയേക്കാള്‍ 45 ശതമാനം കൂടുതല്‍ പ്രീമിയമാണ് അതിന് ലഭിച്ചത്. സച്ചന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള നിക്ഷേപകര്‍ക്ക് ഓഹരിയില്‍ നിന്ന് 38 ശതമാനം കുതിപ്പാണ് ഉണ്ടായത്. 487.44 എന്ന നിരക്കിലാണ് ഇവര്‍ ഓഹരികള്‍ വാങ്ങുന്നത്. ഇവര്‍ പക്ഷേ നഷ്ടമുണ്ടായിട്ടും ഓഹരികള്‍ കൈവിടാത്തത് വലിയ നേട്ടമായി തിരിച്ചു ലഭിക്കുകയായിരുന്നു.
സച്ചിന്റെ നിക്ഷേപം 9.99 കോടിയുടേതായിരുന്നു. ഇത് 13.82 കോടിയായിട്ടാണ് ഉയര്‍ന്നത്. ഐപിഒയ്ക്ക് മുമ്പ് രത്തന്‍ ടാറ്റയ്ക്ക് ഫസ്റ്റ്‌ക്രൈയില്‍ 77900 ഓഹരികളാണ് ഉണ്ടായിരുന്നത്. 84.72 രൂപ നിരക്കിലാണ് ശരാശരി ഈ ഓഹരികള്‍ക്ക് ഉണ്ടായിരുന്നത്. സെല്ലിംഗ് ഷെയര്‍ഹോള്‍ഡര്‍ എന്നതിലാണ് രത്തന്‍ ടാറ്റയെ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ എത്ര ഓഹരികള്‍ അദ്ദേഹം വിറ്റുവെന്ന് അറിയില്ല. അതേസമയം നിക്ഷേപത്തിന്റെ അഞ്ച് മടങ്ങ് അധികമാണ് അദ്ദേഹം നേട്ടമുണ്ടാക്കിയത്. എന്നാല്‍ അദ്ദേഹം ഓഹരികള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ 7 ശതമാനം മടങ്ങ് അധികമായി ഈ നേട്ടം ഉയരുമായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് നിക്ഷേപത്തിാന്റെ 7 മടങ്ങ് ലഭിച്ചു. സച്ചിനും ഭാര്യ അഞ്ജലിയും 2 ലക്ഷം ഓഹരികളാണ് ഫസ്റ്റ്‌ക്രൈയില്‍ വാങ്ങിയത്.












Click it and Unblock the Notifications