രത്തന്‍ ടാറ്റയുടെ 10000 കോടി സ്വത്തില്‍ ഒരു വിഹിതം ശന്തനു നായിഡുവിന്; ഒരു വിഹിതം വളര്‍ത്തുനായക്കും
മുംബൈ: രത്തന്‍ ടാറ്റയുടെ പതിനായിരം കോടിയുടെ വില്‍പ്പത്രത്തില്‍ ഇടംപിടിച്ച് ശന്തനു നായിഡു എന്ന യുവാവ്. വില്‍പത്രത്തിനൊപ്പം പ്രശസ്തമായിരിക്കുകയാണ് ഈ പേരും. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്നു ശന്തനു നായിഡു. ടാറ്റ എസ്റ്റേറ്റിന്റെ ഒരു ഭാഗം ശന്തനുവിനും ലഭിക്കും. ഇരുവരും തമ്മില്‍ അത്രത്തോളം ആത്മാര്‍ത്ഥ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
നായിഡുവിന്റെ വിദ്യാഭ്യാസ വായ്പ നേരത്തെ ടാറ്റ എഴുതി തള്ളിയിരുന്നു. ഉപരിപഠനത്തിനായി എടുത്ത വായ്പയായിരുന്നു ഇത്. ശന്തനുവിന്റെ സറ്റാര്‍ട്ടപ്പില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഓഹരികളുടെ ഉടമസ്ഥാവകാശവും കൈമാറിയിരുന്നു. രത്തന്‍ ടാറ്റയുടെ സഹോദരന്‍ ജിമ്മി ടാറ്റയ്ക്ക് അടക്കം ടാറ്റയുടെ വില്‍പ്പത്ര പ്രകാരം സ്വത്തിന്റെ ഒരോഹരി ലഭിക്കും.

രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരിമാരായ ഷിരീന്‍, ഡയാന ജീജാഭായ്, എന്നിവര്‍ സ്വത്തില്‍ അവകാശമുണ്ട്. പാചകക്കാരനും സ്വത്തിന്റെ വിഹിതം മാറ്റിവെച്ചിട്ടുണ്ട്. അലിബാഗിലെ രണ്ടായിരം സ്‌ക്വയര്‍ഫീറ്റിലുള്ള ബംഗ്ലാവാണ് ഇതില്‍ പ്രധാനപ്പെട്ടത്. മുംബൈ ജുഹുവിലെ താരം റോഡിലും ഇരുനില വീട്, 350 കോടിയിലേറെ വരുന്ന സ്ഥിരനിക്ഷേപം, ടാറ്റാ സണ്‍സില്‍ 0.83 ശതമാനം ഓഹരികള്‍ എന്നിവയെല്ലാം ടാറ്റയുടെ സ്വത്തുക്കളില്‍ വരും.
രത്തന്‍ടാറ്റ സ്വത്തുക്കളില്‍ ഒരു വിഹിതം വളര്‍ത്തുനായയാണ് ടിറ്റോയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം രത്തന്‍ ടാറ്റ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ വാങ്ങുന്നത്.
ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ സാധാരണ ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കാണ് കൈമാറാറുള്ളത്. അതുകൊണ്ട് ടാറ്റാ സണ്‍സിലെ രത്തന്‍ ടാറ്റയുടെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്‍ര് ഫൗണ്ടേഷനിലേക്ക് കൈമാറും. ടാറ്റ മോട്ടോഴ്‌സ് അടക്കമുള്ളവയിലെ ഓഹരികളും ഈ ഫൗണ്ടേഷനിലേക്കാണ് കൈമാറുക.
അതേസമയം ടാറ്റയുടെ ശന്തനുവിന്റെയും സൗഹൃദം പലപ്പോഴും ചര്‍ച്ചയായിരുന്നു. വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹമാണ് ഇരുവരെയും തമ്മില്‍ ബന്ധിപ്പിച്ചത്. ടാറ്റ കമ്പനികളുടെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ് ശന്തനു. ടാറ്റയുടെ സ്വത്തുക്കളില്‍ നല്ലൊരു ഭാഗം ടാറ്റാ സണ്‍സിലേക്കാണ് പോവുക.
രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹാലേകായ് ഹൗസ് ടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടോഴ്‌സിലും മറ്റ് കമ്പനികളിലുമുള്ള ഓഹരികളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശം മുപ്പതോളം ആഡംബര കാറുകളുണ്ട്. ഇത് ടാറ്റ ഗ്രൂപ്പിന്റെ പൂനെയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും.
നിലവില്‍ ഇവ കൊളാബയിലെ വീട്ടിലാണ് ഉള്ളത്. അദ്ദേഹത്തിന്‍ ലഭിച്ച പുരസ്‌കാരങ്ങളും ബഹുമതി പത്രങ്ങളും ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലേക്ക് മാറ്റും. രത്തന്‍ ടാറ്റയുടെ പിതാവ് നവല്‍ ടാറ്റയുടെ മരണത്തിന് ശേഷം ജുഹുവിലുള്ള വീട് രണ്ട് ദശാബ്ദത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ഇവ വില്‍ക്കാനാണ് തീരുമാനം.












Click it and Unblock the Notifications