കര്‍ഷകനായി ജീവിതം, രത്തന്‍ ടാറ്റയുടെ വിശ്വസ്തന്‍, 98 കോടിയുടെ വീടുണ്ട്; ചന്ദ്രശേഖരന്റെ ശമ്പളം ഇത്ര
ഹൈദരാബാദ്: ബിസിനസ് ലോകത്ത് ഉയര്‍ച്ചകളും താഴ്ച്ചകളുമെല്ലാം സാധാരണമാണ്. വളരെ പ്രതിസന്ധി ഘട്ടങ്ങള്‍ കടന്ന് വലിയ കോടീശ്വരന്‍മാരായ ബിസിനസുകാര്‍ ധാരാളം ഇന്ത്യയിലുണ്ട്. അത്തരമൊരു പ്രമുഖ വ്യക്തിയാണ് എന്‍ ചന്ദ്രശേഖരന്‍. ഇപ്പോള്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നേരത്തെ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ വിദഗ്ധരും, ബിസിനസ് വ്യക്തിത്വങ്ങളുമെല്ലാം ഉണ്ടാവും. ഇതിന്റെ കോ ചെയര്‍ ആയി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമിച്ചത് ചന്ദ്രശേഖരനെയാണ്. ആരാണ് അദ്ദേഹമെന്ന് ബിസിനസ് ലോകത്തിന് പുറത്ത് പലര്‍ക്കും അറിയില്ല.

ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ചന്ദ്രശേഖരന്‍. രത്തന്‍ ടാറ്റ അടക്കമുള്ളവര്‍ ഏറ്റവും ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കാണുന്നത്. ബിസിനസ് മേഖലയില്‍ ചന്ദ്ര എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ന് കാണുന്ന സൗഭാഗ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സഞ്ചാരം അത്ഭുതപ്പെടുത്തുന്നതാണ്.
1963ല്‍ തമിഴ്‌നാട്ടിലെ മോഹനൂരില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് അപ്ലൈഡ് സയന്‍സില്‍ ബാച്ചിലര്‍ ഡിഗ്രിയും അദ്ദേഹം സ്വന്തമാക്കി. അതിന് ശേഷം തിരുച്ചിറപ്പള്ളിയില്‍ നിന്ന് എംസിഎയില്‍ മാസ്റ്റേഴ്‌സും അദ്ദേഹം നേടിയിരുന്നു.
ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലാണ് ചന്ദ്രശേഖരന്‍ കരിയര്‍ ആരംഭിക്കുന്നത്. 1987ലായിരുന്നു തുടക്കം. ഇന്റേണിയായിട്ടായിരുന്നു ഇവിടേക്ക് എത്തിയത്. അദ്ദേഹത്തിന്റെ മികവും ആത്മസമര്‍പ്പണവും വളരെ പെട്ടെന്ന് തന്നെ ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. 2007 സെപ്റ്റംബറാവുമ്പോഴേക്ക് കമ്പനിയുടെ സിഒഒ ആയി അദ്ദേഹം നിയമിതനായിരുന്നു.
2009ല്‍ ടിസിഎസ്സിന്റെ സിഇഒയായും അദ്ദേഹം മാറും. അതും വെറും 46ാം വയസ്സിലായിരുന്നു ഈ നേട്ടം. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. ടാറ്റ സണ്‍സിന്റെ നേതൃ പദവിയില്‍ നിന്ന് മാറാന്‍ രത്തന്‍ ടാറ്റ തീരുമാനമിച്ചപ്പോള്‍ പകരം ചെയര്‍മാനായി അദ്ദേഹം നിയമിച്ചത് ചന്ദ്രശേഖരനെയാണ്. അത്രത്തോളം വിശ്വാസം രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹത്തിലുണ്ടായിരുന്നു.
ടാറ്റയില്‍ ചന്ദ്രശേഖരന്റെ സ്വാധീനം എത്രയായിരുന്നുവെന്ന് പറയാനാവില്ല. കാരണം അളവറ്റതായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍. ഗംഭീരമായ പ്രതിഫലം ടാറ്റയില്‍ നിന്ന് ്അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. 2019ല്‍ ചന്ദ്രശേഖരന്റെ പ്രതിഫലം 65 കോടി രൂപയായിരുന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ അത് 109 കോടിയായിട്ടാണ് ഉയര്‍ന്നത്.
ആഡംബര ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. മുംബൈയില്‍ ആഡംബര അപ്പാര്‍ട്‌മെന്റ് തന്നെ അദ്ദേഹം വാങ്ങിയിരുന്നു. 98 കോടിയാണ് വില. മുകേഷ് അംബാനിയുടെ ആന്റിലിയക്ക് സമീപമാണ് ഈ അപ്പാര്‍ട്‌മെന്റ്. അധികം പൊതുമധ്യത്തില്‍ അദ്ദേഹം വരാറില്ല. മാധ്യമശ്രദ്ധയിലും അദ്ദേഹത്തിന് താല്‍പര്യമില്ല. അതാണ് പലരും ചന്ദ്രശേഖരനെ കുറിച്ച് അറിയാതിരിക്കാനുള്ള കാരണം.












Click it and Unblock the Notifications