4 തവണ വിവാഹത്തിന് തൊട്ടടുത്തെത്തി, നടന്നില്ല; രത്തന്‍ ടാറ്റയ്ക്ക് ഇന്ന് 86ാം ജന്മദിനം, ആസ്തി ഇത്ര
ഇന്ത്യയിലെ മധ്യവര്‍ഗ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനാണ് രത്തന്‍ നവല്‍ ടാറ്റ. ഇന്ന് അദ്ദേഹത്തിന് 86ാം ജന്മദിനമാണ്. ഇന്ത്യക്കാരുടെ ഫാഷന്‍, ലൈഫ്സ്റ്റൈല്‍, വാഹനപ്രേമം അങ്ങനെ എല്ലാം ടാറ്റയാണെന്ന് പറയാം. ഇന്ന് ടാറ്റയുടെ അമരത്ത് അദ്ദേഹമില്ലെങ്കിലും കാര്യങ്ങളൊക്കെ രത്തന്‍ ടാറ്റ അറിയുന്നുണ്ടെന്ന് മനസ്സിലാക്കാം. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പിനെയായിരുന്നു അദ്ദേഹം നിയന്ത്രിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ടാറ്റയുടെ ജീവിതം. 1937 നവംബര്‍ 28നായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. രത്തന്‍ ടാറ്റയുടെ മാതാപിതാക്കള്‍ 1948ല്‍ വേര്‍പിരിഞ്ഞതാണ്. മുത്തശ്ശിയാണ് രത്തനെ വളര്‍ത്തിയത്. രത്തന്റെ മുതുമുത്തച്ഛനാണ് ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജംസേഠ്ജി ടാറ്റ.

വെറും പത്ത് വയസ്സുള്ളപ്പോഴായിരുന്നു മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. എട്ടാം ക്ലാസ് വരെ ചാമ്പ്യ ന് സ്കൂളിലായിരുന്നു അദ്ദേഹം പറഞ്ഞു. പിന്നീട് മുംബൈയിലെ കത്തീഡ്രലിലും, ജോണ്‍ കോന്നന് സ്കൂളിലുമായിട്ടായിരുന്നു പഠനം. ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്കൂളിലും അദ്ദേഹം പഠിച്ചിരുന്നു. ആര്‍ക്കിടെക്ച്ചര്‍ കോര്‍ണര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ച രത്തന്‍ ടാറ്റ ലോസ് ആഞ്ചല്‍സിലെ ജോണ്‍ ആന്‍ഡ് എമ്മണ്സിലും ജോലി ചെയ്തിരുന്നു.
1962ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അതേ വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ജംഷേദ്പൂരിലെ ടാറ്റ സ്റ്റീല്‍ ഡിവിഷനില്‍ അദ്ദേഹം ജോയിന്‍ ചെയ്തു. 1975ല്‍ ഹാര്‍വാര്‍ഡില്‍ നിന്ന് മാനേജ്മെന്റ് കോഴ്സും അദ്ദേഹം പൂര്‍ത്തിയാക്കി. 1991ലാണ് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി അദ്ദേഹം നിയമിതനായത്.
പലപ്പോഴും രാജ്യത്തെ ഏറ്റവും ധ നികരുടെ ലിസ്റ്റില്‍ രത്തന്‍ ടാറ്റയുടെ പേരുണ്ടാവാറില്ല. പക്ഷേ വലിയ ബിസിനസ് സാമ്രാജ്യത്തിന്റെയും, അതുപോലെ ബിസിനസിലെയും, ജീവിതത്തിലെയും സത്യസന്ധതയുടെയും പര്യായമായിട്ടാണ് രത്തന്‍ ടാറ്റ അറിയപ്പെടുന്നത്. രത്തന്‍ ടാറ്റ വിവാഹിതനല്ല. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നാല് തവണയോളം വിവാഹം കഴിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു.
എന്നാല്‍ ഇത് നാലും പല കാരണങ്ങളാല്‍ പരാജയപ്പെടുകയായിരുന്നു. ലോസ് ആഞ്ചല്‍സില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു പെണ്‍കുട്ടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1962ലെ ഇന്തോ ചൈന യുദ്ധം കാരണം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അവളെ ഇന്ത്യയിലേക്ക് അയക്കുന്നത് എതിര്‍ത്തു. ഇതോടെ ഇരുവരും വിവാഹിതരായില്ല.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലാണ് ടാറ്റ ഗ്രൂപ്പ് ആഗോള പ്രശസ്തരാവുന്നത്. ആംഗ്ലോ ഡച്ച് സ്റ്റീല്‍ നിര്‍മാതാക്കളായ കോറസ്, ബ്രിട്ടീഷ് വാഹന കമ്പനി ജാഗ്വര്‍ ലാന്‍ഡ് റോവര്‍, ബ്രിട്ടീഷ് ടീ കമ്പനി ടെറ്റ്ലി എന്നിവയുമായുള്ള ലയനമാണ് ഇതിന് കാരണം. ടിസിഎസ്സിനെ പബ്ലിക്ക് കമ്പനിയായും രത്തന്‍ 2004ല്‍ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയ്ക്ക് 3800 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഹുരുണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ 421ാം സ്ഥാനത്താണ് അദ്ദേഹം.
അതേസമയം ടാറ്റ ട്രസ്റ്റ്സ് സമ്പാദ്യത്തിന്റെ 66 ശതമാനവും ചാരിറ്റിക്കായിട്ടാണ് നല്‍കുന്നത്. ഇല്ലെങ്കില്‍ സമ്പത്തില്‍ ആദ്യ രണ്ടില്‍ ടാറ്റയുമുണ്ടാവും. ടാറ്റയ്ക്ക് 29 പബ്ലിക് കമ്പനികളുണ്ട്. ഇവയുടെ വിപണി മൂല്യം 24 ട്രില്യണ്‍ രൂപ വരും. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് ടാറ്റ കുടുംബത്തിനുള്ളത്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ലഭ്യമാകുമെന്ന് രത്തന്‍ ടാറ്റ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് നാനോ കാര്‍ നല്കി കൊണ്ടായിരുന്നു ടാറ്റ ആ വിശ്വാസം കാത്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications