ആസ്തി 3800 കോടി, പക്ഷെ രത്തന്‍ ടാറ്റയുടെ ശമ്പളം 2 ലക്ഷത്തോളം മാത്രം, 150 കോടിയുടെ ബംഗ്ലാവില്‍ നാനോ കാറും
കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സർവ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന്‍ എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും വ്യക്തമാക്കുന്നത്. തന്റെ സ്വത്തില്‍ നിന്നും വലിയൊരു വിഭാഗം അദ്ദേഹം എക്കാലത്തും ചാരിറ്റി പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു. 2024 ലെ കണക്കനുസരിച്ച് രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്. ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് വഴിയാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ പ്രധാന പങ്കും വരുന്നതെന്നും റിപ്പോർട്ടുകള്‍ കാണിക്കുന്നു.

ടാറ്റ സൺസിൻ്റെ മുൻ ചെയർമാൻ എന്ന നിലയിൽ രത്തന്‍ ടാറ്റയുടെ വാർഷിക പ്രതിഫലം 300000 ഡോളറാണെന്നാണ് റിപ്പോർട്ടത്. അതായത് ഏകദേശം 2.5 കോടി ഇന്ത്യന്‍ രൂപ. ഒരു മാസത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 2 ലക്ഷത്തോളം രൂപ മാത്രമാണ് വരുന്നത്. സ്വന്തം സ്ഥാപനത്തിലെ നിരവധി ജീവനക്കാരേക്കാളും താഴ്ന്ന ശമ്പളമാണ് രത്തന്‍ ടാറ്റ എടുത്തിരുന്നതെന്നാണ് യാഥാർത്ഥ്യം.
ശമ്പളത്തിന് പുറമേ ടാറ്റ സൺസിലെ വ്യക്തിഗത ഓഹരികളിൽ നിന്നുള്ള ടാറ്റ ലാഭവിഹിതവും രത്തന്‍ ടാറ്റയ്ക്ക് ലഭിക്കുന്നു. എന്നാല്‍ ടാറ്റ സൺസിൻ്റെ ലാഭത്തിൻ്റെ 66 ശതമാനവും ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്.
ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ തോതില്‍ തന്നെ ധനസഹായം നൽകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രത്തൻ ടാറ്റ 1.2 ബില്യൺ ഡോളർ (ഏകദേശം 9,000 കോടി രൂപ) സംഭാവന ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഒല, പേടിഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളിലും കമ്പനികളിലും രത്തന്‍ ടാറ്റം നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥലങ്ങളും കെട്ടിടങ്ങളും രത്തന്‍ ടാറ്റയ്ക്കുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനം മുംബൈയിലെ കൊളാബയില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ബംഗ്ലാവാണ്. ഏകദേശം 150 കോടി രൂപയോളം ഈ ബംഗ്ലാവിന് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വന്തം കമ്പനിനായ ടാറ്റയുടെ വിവി മോഡലുകൾ മുതൽ ആഡംബര ബ്രാൻഡുകൾ വരെയുള്ള നിരവധി കാറുകള്‍ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന നിലയില്‍ ടാറ്റ് അവതരിപ്പിച്ച ടാറ്റ നാനോയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡല്‍ രത്തന്‍ ടാറ്റയ്ക്ക് സ്വന്തമായിട്ടുണ്ട്.
ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായ ടാറ്റ നെക്സണാണ് അദ്ദേഹത്തിന്റെ ശേഖത്തിലുള്ള മറ്റൊരു കാർ. ഇതിന് പുറമെ മെഴ്സിഡന്‍-ബെന്‍സ് എസ്എല്‍500, ലാൻഡ് റോവർ ഫ്രീലാൻഡർ, മസെരാട്ടി ക്വാട്രോപോർട്ടെ, കാഡിലാക്ക് XLR, ഷെവർലെ കോർവെറ്റ്, ഹോണ്ട സിവിക് തുടങ്ങിയ കാറുകളും രത്തന്‍ടാറ്റയുടെ ഗ്യാരേജിലുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications