ഇത് ജിയോ ഇഫക്ട്!!! 19 രൂപ മുതല്‍ അൺലിമിറ്റഡ‍് വോയ്സ് കോളുമായി വോഡഫോൺ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പ്രീപെയ്ഡ് വരിക്കാർക്ക് കിടിലന്‍ പ്ലാനുകളുമായി വോഡഫോൺ. വോഡഫോൺ പുതുതായി അവതരിപ്പിച്ചിട്ടുള്ള വോഡഫോൺ സൂപ്പർ ഡേ, വോഡഫോൺ സൂപ്പര്‍ വീക്ക്, പ്ലാനുകള്‍ വഴി അൺലിമിറ്റ‍ഡ് എസ്ടിഡ‍ി കോളുകളും അൺലിമിറ്റഡ് കോളുകളും ഡാറ്റയുമാണ് പ്രീപെയ്ഡ‍് ഉപയോക്താക്കൾക്ക് ലഭിക്കുക.

വോഡ‍ഫോൺ സൂപ്പര്‍ ഡേയിൽ പ്രീപെയ്ഡ് വരിക്കാർക്ക് 19 രൂപ റീച്ചാർജ്ജിൽ വോഡഫോൺ നെറ്റ് വർക്കിനുള്ളിൽ ഒരു ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും100 എംബി ഡാറ്റയുമാണ് ലഭിക്കുക. രണ്ടാമത്തെ വോഡഫോൺ സൂപ്പർ വീക്കിൽ 49 രൂപ റീച്ചാര്‍ജ്ജിൽ വോഡഫോണ്‍ നെറ്റ് വർക്കിനുള്ളിൽ ഒരാഴ്ചത്തേയ്ക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും 250 എംബി ഡാറ്റയുമാണ് ലഭിക്കുക.

vodafone

ഇതിനെല്ലാം പുറമേ വോഡഫോൺ സൂപ്പർ വീക്കിലൂടെ 89 രൂപ റീച്ചാർജ്ജിൽ മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 100 മിനിറ്റ് അധിക ടോക്ക്ടൈമും ലഭിക്കും. ഓഫറുകള്‍ മൈ വോഡഫോൺ ആപ്പിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

English summary
Now Vodafone has launched two more prepaid packs for its 4G customers at rock bottom prices. The first one is called SuperDay while the second one is known as SuperWeek, and they come with one day and one week validity respectively. Both plans are valid for customers with 4G handsets only.
Please Wait while comments are loading...