ജിയോ റോക്കിംഗ്; ജിയോയുടെ പുതിയ ഉപയോക്താക്കളെ കാത്തിരിയ്ക്കുന്നത് അത്ഭുതം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ടെലികോം വിപണിയിലേയ്ക്ക് ഓഫറുകളുടെ പൂരവുമായി വന്ന റിലയന്‍സ് ജിയോയുടെ പുതിയ ഉപയോക്കളെ കാത്തിരിയ്ക്കുന്നത് പുതിയ അത്ഭുതം. ആറില്‍ തുടങ്ങുന്ന നമ്പറുകള്‍ക്ക് പുതിയ ഉപയോക്താക്കള്‍ക്ക് അനുവദിക്കാന്‍ ജിയോയ്ക്ക് ടെലികോം വകുപ്പിന്റെ അനുമതി ലഭിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ചില സര്‍ക്കിളുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭിയ്ക്കുക.


ആസാം, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 6 സിരീസില്‍ തുടങ്ങുന്ന നമ്പറുകള്‍ അനുവദിക്കുമെന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 60010- 60019, ആസാം 60020- 60029, തമിഴ്‌നാട് 60030- 60039 എന്നിങ്ങനെയാണ് മൊബൈല്‍ സ്വിച്ചിംഗ് കോഡ് നിശ്ചയിട്ടുള്ളത്. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 7 സിരീസും, കൊല്‍ക്കത്ത മഹാരാഷ്ട്ര സര്‍ക്കിളുകളില്‍ 8 എംഎസ്സി കോഡുമാണ് നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു.

jio-18

ഇന്ത്യന്‍ ടെലികോം വിപണിയില്‍ 9, 8, 7 എന്നീ സിരീസില്‍ തുടങ്ങുന്ന നമ്പറുകളാണ് നിലവിലുള്ളത്. എന്നാല്‍ റിലയന്‍സ് ജിയോയുടെ വരവുകൂടി ആയതോടെ 2016 നവംബറില്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 1.12 ബില്യണ്‍ കടന്നിട്ടുണ്ട്. 21.02 മില്യണിന്റെ വര്‍ധനവാണ് ഒടുവില്‍ ഉണ്ടായിട്ടുള്ളത്.

സെപ്തംബര്‍ അഞ്ചിന് ഇന്ത്യയില്‍ സേവനം ആരംഭിച്ച റിലയന്‍സ് ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം ഡിസംബര്‍ 31ന് 72.4 മില്യണിലെത്തിയിരുന്നു. സര്‍വ്വീസ് ആരംഭിച്ച് 83 ദിവസത്തിനുള്ളില്‍ പ്രതിദിനം ആറ് ലക്ഷം ഉപയോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്ക് പുതിയതായി ലഭിച്ചുകൊണ്ടിരുന്നത്.

English summary
The latest entrant in the telecom industry, Reliance Jio has reportedly received permission to assign new users mobile numbers starting with the numeral '6'. The Department of Telecom (DoT) has given its nod towards operators issuing 6-series MSC (mobile switching code) codes for phone numbers, with Reliance Jio being the only one given this permission so far
Please Wait while comments are loading...