റിലയന്‍സ് ജിയോയില്‍ 300 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലുള്ള പ്രീ പെയ്ഡ് ഓഫറുകള്‍: പരിശോധിക്കൂ..
ടെലികോം വിപണിയിലെ മത്സരങ്ങള്‍ക്ക് വഴിവെച്ചത് റിലയന്‍സ് ജിയോയുടെ കടന്നുവരവാണ്. പ്രതിദിനം 1ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, എന്നീ ഓഫറുകള്‍ നല്‍കുന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് റിലയന്‍സ് ജിയോ ആയിരുന്നു. റിലയന്‍സ് ജിയോയുടെ 300 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലുള്ള പ്രീ പെയ്ഡ് പ്ലാനുകള്‍ പരിചയപ്പെടാം.
309 രൂപ, 399 രൂപ, 459 രൂപ, 499 രൂപ, എന്നീ നിരക്കുകളിലാണ് റിലയന്‍സ് ജിയോ പ്രീ പെയ്ഡ് പ്ലാനുകള്‍ നല്‍കുന്നത്. 49 ദിവസം മുതല്‍ 91 ദിവസം വരെയുള്ള കാലയളവിലേയ്ക്കുള്ളതാണ് ഈ ഓഫറുകള്‍. പ്രതിദിന ഡാറ്റാ പരിധി അവസാനിക്കുന്നതോടെ ഡാറ്റാ സ്പീഡ് 64 കെബിപിഎസായി കുറയുകയും ചെയ്യും.

റിലയന്‍സ് ജിയോ 3൦9 പ്രീ പെയ്ഡ് പ്ലാന്‍
49 ദിവസത്തെ റിലയന്‍സ് ജിയോയുടെ 399 രൂപയുടെ പ്ലാനിലാണ് പ്രതിദിനം 1 ജിബി ഡാറ്റ വീതം റിലയന്‍സ് ജിയോ നല്‍കിവരുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ എസ്എംഎസും ലഭിക്കുന്നതാണ് ജിയോയുടെ ഈ പ്രീ പെയ്ഡ് പ്ലാന്‍.

399 രൂപയുടെ പ്ലാന്‍
റിലയന്‍സ് ജിയോ 70 ദിവസം നീണ്ടുനില്‍ക്കുന്ന പ്ലാനാണ് 399 രൂപയ്ക്ക് നല്‍കിവരുന്നത്. 70 ജിബി ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും എസ്എംഎസുകളും ലഭിക്കും. ഓഫര്‍ കാലയളവില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും എസ്എംഎസുകളും ലഭിക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.

459 രൂപയുടെ പ്ലാന്‍
84 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോള്‍ ഓഫറുകള്‍ക്ക് പുറമേ എസ്എംഎസുകളും ലഭിക്കും. ഓഫര്‍ കാലാവധിയ്ക്കുള്ളില്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും എസ്എംഎസ് അയയ്ക്കാന്‍ കഴിയുന്നതാണ് എസ്എംഎസ് ഓഫര്‍.

499 രൂപയുടെ പ്ലാന്‍
റിലയന്‍സ് ജിയോയുടെ 499 രൂപയുടെ പ്രീ പെയ്ഡ് പ്ലാനില്‍ 91 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ‍് എസ്എംഎസുകളും ഈ പ്ലാനില്‍ ലഭിക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications